ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചതിനെ തുടർന്ന് വീട്ടില്‍ ഒറ്റയ്ക്കായ രണ്ടുവയസുകാരൻ വിശന്നു മരിച്ചു. യുകെയിലെ ലിങ്കണ്‍ഷയറിലാണ് സംഭവം. 60കാരനായ കെന്നത്തിയും മകൻ ബ്രോണ്‍സണും ലിങ്കണ്‍ഷയർ സ്കെഗ്നെസിലെ പ്രിൻസ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്മെന്റ് ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം പൊലീസ് ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്തു.
അച്ഛന്റെ മൃതദേഹത്തിനരികെയാണ് കുഞ്ഞിന്റെ ശരീരവും കിടന്നത്. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരണപ്പെട്ടപ്പോള്‍ പരിചരിക്കാൻ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇരുവരുടെയും മരണത്തിന് ശേഷം ഫ്ലാറ്റില്‍ മോഷണശ്രമം നടന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനുവരി ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. മരണം സംഭവിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്. അതേസമയം കുഞ്ഞിൻറെ മരണത്തില്‍ പൊലീസിൻറെ അനാസ്ഥയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. വീടു അസ്വാഭാവികമായി അടഞ്ഞു കിടക്കുന്നതു കണ്ട് രണ്ട് തവണ സോഷ്യല്‍ സർവീസ് വർക്കർ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് പൊലീസിനെതിരെ ഉയരുന്ന വിമർശനം.
Read more:സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാര്‍ഡിലെ നാലുപേര്‍ കൊല്ലപ്പെട്ടു
കുഞ്ഞ് മരിച്ചത് നിർജ്ജലീകരണവും വിശപ്പും കാരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കുഞ്ഞിൻറെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാല്‍ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടില്‍ താമസമാക്കിയിരുന്നത്. പിതാവിൻറെ മൃതദേഹത്തിനരികെ പട്ടിണി കിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ഐഒപിസി ഉദ്യോഗസ്ഥനായ ഡെറിക് കാംബെല്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ക്ലിക്ക് ചെയ്യു