സിറിയൻ തലസ്ഥാനമായ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടതായി ഇറാനിയൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് സേന (ഐ.ആർ.ജി.സി) അറിയിച്ചു. സിറിയൻ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഡമസ്കസിന്റെ പടിഞ്ഞാറ് അല്‍-മസക്ക് സമീപമുള്ള റെസിഡൻഷ്യല്‍ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് യൂനിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഹൊജ്ജതോല്ല ഒമിദ്വാർ, അലി അഗസാദെ, ഹുസൈൻ മുഹമ്മദി, സെയ്ദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നാല് നില കെട്ടിടം പൂർണമായും തകർന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം, ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയിലെ ദീർഘകാല ഐ.ആർ.ജി.സി ഉപദേശകനായിരുന്ന ഇറാൻ ജനറല്‍ സയ്യിദ് റാസി മൗസാവി കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ക്ലിക്ക് ചെയ്യു