BENEFITS OF PINEAPPLE| കൈതച്ചക്കയുടെ അത്ഭുതഗുണങ്ങൾ

BENEFITS OF PINEAPPLE| കൈതച്ചക്കയുടെ അത്ഭുതഗുണങ്ങൾനല്ല മധുരവും ചെറിയ പുളിപ്പുമുള്ള കൈതച്ചക്ക രുചിയിലും ആരോഗ്യത്തിലും ഏറെ മുന്നിലാണ്. കണ്ണിന്റെ ആരോഗ്ത്തിനും അമിതവണ്ണം കുറയ്ക്കാനും ദഹനം നേരെയാക്കാനും രക്തസമ്മര്‍ദ്ദം കുറയ്കകാനും കൈതചക്ക മികച്ചതാണ്.കണ്ണിന്റെ ആരോഗ്യത്തിനു ഉത്തമംകണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ബീറ്റാകരോട്ടിന്റെ നല്ല സ്രോതസാണ് കൈതച്ചക്ക. വിറ്റാമിന്‍ സി,ആന്റി ഓക്സിഡന്റുകള്‍,മാംഗനീസ്,പൊട്ടാസ്യം എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് കൈതച്ചക്ക.ശരീരകോശങ്ങളെ സംരക്ഷിക്കുന്നുകൈതച്ചക്കയില്‍ സമൃദ്ധമായുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ക്കെതിരേ പൊരുതി ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.ശരീരഭാരം കുറയ്ക്കുന്നുശരീരഭാരം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കൈതച്ചക്ക ധൈര്യമായി കഴിയ്ക്കാം. കാരണം കൈതച്ചക്കയിലെ കൊഴുപ്പിന്റെ അളവും പഞ്ചസാരയുടെ അളവും വളരെ കുറവാണ്.ശരീരത്തിലെ അധിക കലോറിയെ ഇല്ലാതാക്കുന്നുകൈതച്ചക്കയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സാവകാശത്തിലാക്കുകയും കുറേനേരത്തേയ്ക്ക് വിശപ്പകറ്റുകയും ചെയ്യുന്നു. ഇത് ശരീശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.മലബന്ധത്തിനുള്ള ഉത്തമ ഔഷധംപൈനാപ്പിള്‍ ജ്യൂസ് മലബന്ധത്തിനുള്ള ഉത്തമ ഔഷധമായി കണക്കാക്കപ്പെടുന്നു.കൈതച്ചക്കയില്‍ സമൃദ്ധമായുള്ള ഫൈബറുകള്‍ വന്‍കുടലിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു.കൈതച്ചക്കയിലെ ബ്രോമിലൈന്‍ എന്‍സൈം പ്രോട്ടീനെ ചെറുകണങ്ങളാക്കി അതിന്റെ ദഹനത്തെ സഹായിക്കുന്നു.ബ്ലഡ് പ്രഷർ സാധാരണ നിലയിലെത്തിക്കുന്നുഒരു കപ്പ് കൈതച്ചക്ക നീരില്‍ 1 മിഗ്രാം സോഡിയവും 195 മിഗ്രാം പൊട്ടാസ്യവും കാണപ്പെടുന്നു. പൊട്ടാസ്യവും സോഡിയവും ബ്ലഡ് പ്രഷര്‍ ക്രമീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ബ്ലഡ് പ്രഷർ കുറച്ച് സാധാരണ നിലയിലാക്കാന്‍ കൈതച്ചക്കയ്ക്കു കഴിയും.എല്ലുകളുടെ ആരോഗ്യംഎല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ചർമത്തിന്റെ ആരോഗ്യംപൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Latest News