ആലപ്പുഴ: അസാപ്പ് കമ്മ്യൂണിറ്റി സ്റ്റേറ്റ് പാർക്ക് ആൻഡ് ഈ ലേണിംഗ് ലാബിന്റെ ഉദ്ഘാടനം ജനുവരി 23ന് ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
ആധുനിക തൊഴിലവസരങ്ങൾ കണ്ടെത്താനും അതിൽ പരിശീലനം നൽകി യുവതയുടെ ഭാവി ശോഭനമാക്കാനും സഹായകമാകുന്ന സ്കിൽ ഇക്കോ സിസ്റ്റം വളർത്തിയെടുത്ത് യുവജനങ്ങളെ തൊഴിൽ സജ്ജരാക്കുക എന്നതാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ലക്ഷ്യം.
പി. പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ജില്ലാ കളക്ടർ ജോൺ വി സാമുവൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് വിശിഷ്ടാതിഥിയാകും. അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്സ് ഹെഡ് ലെഫ്റ്റ് കമാൻഡർ (റിട്ട ) ഇ.വി സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരായ ടി വി അജിത് കുമാർ, പി.പി സംഗീത, സുദർശനാഭായി, ജി ബിജുമോൻ, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം തിലകമ്മ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഗീതാ കുമാരി, ടെക്ജൻഷ്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ, അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് അസോസിയേറ്റ് ഡയറക്ടർ സെൻട്രൽ സോൺ കെ വി രാജേഷ്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക