ആലപ്പുഴ:ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിച്ച പ്രമുഖ ശാസ്ത്രങ്ങ്ജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്റെ സ്മരണയ്ക്കായി ആലപ്പുഴ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്നറിയപ്പെടും.
ഇതുസംബന്ധിച്ച കാർഷിക സർവകശാല ഔദ്യോഗിക ഉത്തരവ് ഇറക്കി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന കഴിഞ്ഞ ഡോ. എം. എസ്. സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ കൃഷി മന്ത്രി പി.പ്രസാദ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. കുട്ടനാടിന്റെ കൃഷിയും ജീവിതവും ഹൃദയത്തിൻ സൂക്ഷിച്ചിരുന്ന എം.എസ്. സ്വാമിനാഥൻ എന്ന മഹാപ്രതിഭയുടെ സംഭാവനകളുടെ സ്മരണാർത്ഥം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൻരെ പേര് ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്നാക്കുമെന്നായിരുന്നു മന്ത്രി അന്ന് പ്രഖ്യാപിച്ചത്.
കുട്ടനാടടക്കമുള്ള പ്രദേശങ്ങളുടെ കാർഷിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് പുതിയ പേര് നൽകിയതിലൂടെ എം.എസ്. സ്വാമിനാഥന് ജന്മനാടിന്റെ ആദരവാണ് നൽകുന്നത്. കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥന്റെ ജന്മനാടുകൂടിയാണ് കുട്ടനാട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ 1940-ലാണ് നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പിൽ സ്ഥാപിതമാകുന്നത്. 1972-ൽ കാർഷിക സർവകലാശാല രൂപീകൃതമായതോടെ പ്രവർത്തനം സർവകലാശാലയുടെ കീഴിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക