ആലപ്പുഴ : പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന കര്‍ഷകര്‍ക്കു 16-ആം ഗഡു ലഭിക്കന്‍ പോസ്റ്റ് ഓഫീസ് വഴി ആധാര്‍ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം.
ഇതിനായി സമീപത്തെ പോസ്റ്റ് ഓഫീസുകളില്‍ അല്ലെങ്കിൽ പോസ്റ്റുമാന് എന്നിവരെ സമീപിച്ചു ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. ജില്ലയില്‍ 15695 ഗുണഭോഗക്താക്കള്ക്കു ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലെന്നും എല്ലാവരും എത്രയും പെട്ടന്നു തപാല്‍ വകുപ്പിന് കീഴില്‍ ഉള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കണമെന്നു കൃഷി കര്‍ഷക ക്ഷേമ വകുപ്പ് നിര്‍ദ്ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക