പാണ്ടിക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങളൊരുക്കി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടപ്പിലാക്കിയ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍ എന്നീ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഞ്ചേരി എംഎല്‍എ യു .എ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍- നൈപുണ്യ പരിശീലന പദ്ധതിയായ പിഎംകെവിവൈയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന
15നും 45 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് കോഴ്സ് നല്‍കിയിട്ടുള്ളത്. തിയറി, പ്രാക്ടിക്കല്‍ സെഷനുകള്‍ ഉള്‍പ്പെടുത്തി 250 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ(NSDC) അംഗീകാരമുള്ളതാണ്.
പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സദഖത്തുള്ള, വാര്‍ഡ് മെമ്പര്‍ മജീദ് മാസ്റ്റര്‍, അസാപ് പ്രോഗ്രാം മാനേജര്‍ മിനി പി, എന്റര്‍ പ്രനര്‍ഷിപ്പ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഷമീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക