കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെതിരെ വി.കെ പ്രശാന്ത് എംഎല്‍എ. ഇലക്ട്രിക് ബസുകള്‍ വാങ്ങിയത് നയപരമായ തീരുമാനമാണ്. ലാഭകരമാക്കേണ്ടതും കൃത്യമായി അറ്റകുറ്റപ്പണി നടത്തേണ്ടതും കെഎസ്ആര്‍ടിസിയെന്നും വി.കെ.പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം: തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടത് ….
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVKPrasanthTvpm%2Fposts%2Fpfbid0eA7iR4f6f7Gq9UFsob3LpfzJw4up9Dn2QaxzBnCMtEv55npytnWqgcaw7USvJAbUl&show_text=true&width=500
ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്നും പുതിയ ബസ്സുകള്‍ വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.