സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായ യാത്രക്കാരുടെ വീഡിയോയാണ്.ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.
വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റിലായിരുന്നു രണ്ടടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന് പാമ്പിനെ കണ്ട് പരിഭ്രാന്തനായി. ഇതോടെ യാത്രക്കാരുടെ രക്ഷക്കായി ക്യാബിന് ക്രൂ എത്തുകയായിരുന്നു.
ക്യാബിന് ക്രൂ എത്തി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളില്‍ കയറിയതെന്ന് വ്യക്തമായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു