കോഴിക്കോട് :നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ മറവിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഷറഫുന്നീസയെ പ്രതി ചേർത്ത് വഞ്ചനാ കുറ്റത്തിനു നടക്കാവ് പൊലീസ് കേസെടുത്തു. വെസ്റ്റ്ഹിൽ സ്വദേശിനിയായ 62കാരിയുടെ പരാതിയിലാണ് ഇവരുൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തത്.