ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴില്‍ കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന  മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ  ഉപയോഗത്തിനായി  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് (കാര്‍ , ജീപ്പ് ) വാഹന ഉടമകളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. 2024 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ജനുവരി 25 -ന് പകല്‍ രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം.കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസിൽ നിന്നും ലഭിക്കും. ഫോണ്‍: 0479-2442059.