വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ നിലവറയുടെ താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറാൻ വാരാണസി ജില്ല കോടതി ജഡ്ജി എ.കെ. വിശ്വേഷ് ഉത്തരവിട്ടു. ‘വ്യാസ് ജി കാ തെഹ്ഖാന’എന്നാണ് ഈ നിലവറ അറിയപ്പെടുന്നത്. നിലവറയുടെ റസീവറായി ജില്ല മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.
സമുച്ചയത്തിന്റെ തെക്കുഭാഗത്തുള്ള നിലവറ നന്നായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ഉത്തരവിലുണ്ടെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. 1993ൽ ഇതിലേക്കുള്ള വഴി തടഞ്ഞ് നിലവറ പൂട്ടുകയായിരുന്നുവെന്നും ഇതിനുമുമ്പ് സോംനാഥ് വ്യാസ് എന്ന പൂജാരി ആരാധനക്കായി ഇവിടം ഉപയോഗിച്ചിരുന്നുവെന്നും യാദവിന്റെ ഹർജിയിലുണ്ട്.
Read also: ഉത്തർ പ്രദേശിൽ ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച ടി.ടി.ഇ യെ സസ്പെൻഡ് ചെയ്തു
കാശി വിശ്വനാഥ േക്ഷത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ റിപ്പോർട്ട് ദിവസങ്ങൾക്കു മുമ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഗ്യാൻവാപി മസ്ജിദ് കേസിൽ ഹരജികൾ പരിഗണിക്കുന്നതിന് 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്ന് അലഹബാദ് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു