ലക്നൗ : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയെ സസ്പെന്‍ഡ് ചെയ്തു. ബറൗണി- ലക്നൗ എക്സ്പ്രസില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണു ടിടിഇയ്ക്കെതിരെ റെയില്‍വേ നടപടിയെടുത്തത്.
യാത്രക്കാരനോട് എഴുന്നേറ്റു നില്ക്കാന് ആവശ്യപ്പെട്ട ടിടിഇ തുടര്‍ന്ന് പല തവണ മുഖത്തടിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. കഴുത്തില്‍ ചുറ്റിയ വസ്ത്രത്തില്‍ പിടിച്ച് താഴേക്കു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു യാത്രക്കാരൻ മൊബൈല്‍ ഫോണില്‍ ദൃശ്യം പകർത്തുന്നതു തടയാനും ടിടിഇ ശ്രമിച്ചു. ടിടിഇ പ്രകോപനത്തോടെ പെരുമാറിയത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
वीडियो आज का है। बरौनी-लखनऊ एक्सप्रेस (15203) में टीटी इस तरह से एक व्यक्ति की पिटाई कर रहा।
रेल मंत्री @AshwiniVaishnaw जी, बताएं कि क्या टीटी को ऐसे पीटने की आजादी है? क्या टीटी के नाम पर दरिंदो को रखा गया है? @RailMinIndia @Central_Railway pic.twitter.com/wpdstMX71t
— इब्ने उमर (@ebneumar786) January 18, 2024
സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെ വിഷയം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പെട്ടു. ടിടിഇയെ ഉടനടി സസ്പെന്‍ഡ് ചെയ്തുവെന്നും ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു