പാല് ചായ കുടിച്ച് മടുത്തോ ? വൈകുന്നേരം വെറൈറ്റി ബബിള്‍ ടീ ആയാലോ, ഞൊടിയിടയിലുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. രുചികരമായ ബബിള്‍ ടീ തയ്യാറാക്കിയാലോ ?
ആവശ്യമായ സാധനങ്ങൾ
- കപ്പപ്പൊടി
- കോക്കോ പൗഡർ
- ബ്രൗൺ ഷുഗർ
- പാൽപ്പൊടി
- വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പപ്പൊടി കൊണ്ടു ചെറിയ ബബിളുകള്‍ ഉണ്ടാക്കണം.60 ഗ്രാം കപ്പപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക.അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക.
പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍, അഞ്ച് ഗ്രാം കപ്പപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്യുക.അതിലേക്ക് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക.ഇത് അടുപ്പില്‍ വച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക.ഈ മിശ്രിതത്തിലേക്ക് ആദ്യം എടുത്തുവച്ചിരിക്കുന്ന കപ്പപ്പൊടിയും കൊക്കോ പൗഡറും ചേര്‍ത്ത് നന്നായി ഇളക്കുക.
പിന്നീട് ഒരു പ്ലേറ്റില്‍ ഇട്ട് നന്നായി കുഴച്ച് ഉരുട്ടിയെടുക്കണം. ഇതു നാലായി ഭാഗിച്ച് ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടി എടുക്കുക. ഇതില്‍ നിന്ന് ചെറിയ ബബിളുകള്‍ മുറിച്ചുമാറ്റി ഉരുട്ടി എടുക്കണം.ഒരു പാനില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ബബിള്‍സ് ഇട്ടു കൊടുക്കണം.20 മിനിറ്റ് തിളപ്പിച്ച ശേഷം അരമണിക്കൂര്‍ അടച്ചു വയ്ക്കണം.പിന്നീട് ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക.