തിരുവനന്തപുരത്ത് കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥിയോട് ലൈംഗിക അതിക്രമം കാട്ടിയ പാസ്റ്റർ പിടിയിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയിൽ നിന്നും പൂവച്ചൽ മുളമൂട് കുറകോണം വലിയവിളയിൽ വാടകയ്ക്ക് താമസിക്കുന്ന രവീന്ദ്രനാഥ്(59) ആണ് പിടിയിലായത്.
പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ ആണ് പ്രതി. ബുധനാഴ്ച ബന്ധുവിനൊപ്പം ആശുപ്രതിയിൽ പോയശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 8-ാം ക്ലാസുകാരനായ ആൺകുട്ടിയെരുന്ന വഴിയിൽ വച്ച് പരിചയപ്പെടുകയും തൻ്റെ ടാബ് ശരിയാക്കിതരാമോ എന്ന് ചോദിക്കുകയും ചെയ്തു. ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ ആവശ്യപ്പെട്ടു. അതിൽ അശ്ളീല ചിത്രമാണ് ഉണ്ടായിരുന്നത്. ഇത് കണ്ട് കുട്ടി മാറാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിക്കുക ആയിരുന്നു. പോക്സോ ചുമത്തി പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 1098 ചൈയിൽഡ് ഹെൽപ്പ് ലൈൻ കേസ് എടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു