അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് ബിഷ്ണോയ്. ഇന്ത്യ പരമ്പര നേടിയത് കൊണ്ട് വലിയ പ്രസക്തിയില്ലാതിരുന്ന മത്സരമാണിത്. എന്നാല്‍ പരമ്പരയിലെ ഏറ്റവും ആവേശകരമായ മത്സരമാണ് എല്ലാവരെയും കാത്തിരുന്നത്.
രോഹിത് ശര്‍മയുടെ സെഞ്ച്വറി മുതല്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വരെ പിറന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ അഫ്ഗാന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി ബിഷ്ണോയിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പേസര്‍മാര്‍ വീണിടത്തായിരുന്നു ചിന്നസ്വാമിയില്‍ ബിഷ്ണോയ് വിജയം നേടിയത്.
വളരെ കുറഞ്ഞ കാലയളവിലാണ് ബിഷ്ണോയ് ഐപിഎല്ലിലും അതുപോലെ ഇന്ത്യ ക്രിക്കറ്റിലുമെത്തി തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിലെ 5 മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകളാണ് ബിഷ്ണോയ് വീഴ്ത്തിയത്.
ഇന്ത്യ പരമ്പര വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. ബിഷ്ണോയിയുടെ റാങ്കിംഗും ഇതിനനുസരിച്ച് ഉയരുന്നുണ്ട്.
അഫ്ഗാനെതിരായ വിജയം ബിഷ്ണോയിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വെറും 23 വയസ്സ് മാത്രമാണ് ബിഷ്ണോയിക്ക് പ്രായം.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയുമേറെ കളിക്കാനുണ്ട് താരത്തിന്. 2000 സെപ്റ്റംബര്‍ അഞ്ചിനാണ് ബിഷ്ണോയ് ജനിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ബിരാമി ഗ്രാമവാസിയാണ് ബിഷ്ണോയ്.
പശ്ചിമ രാജസ്ഥാനില്‍ ക്രിക്കറ്റ് സംസ്കാരം ഇല്ലാത്തതും പരിശീലനത്തിന് യാതൊരു സൗകര്യവും ഇല്ലാത്തതും ബിഷ്ണോയിയെ ബുദ്ധിമുട്ടിച്ചിരുന്നു.
Read Also: പുതിയ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
സാമ്പത്തിക പ്രതിസന്ധികളും ഏറെയായിരുന്നു. ബിഷ്ണോയിയും സുഹൃത്തുക്കളും പരിശീലകരും ചേര്‍ന്നാണ് ഇവിടെ ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ചത്.
സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ് അക്കാദമിയെന്ന പേരും അതിനിടുകയായിരുന്നു. ഇവിടെയായിരുന്നു ബിഷ്ണോയ് പരിശീലിച്ചത്. അണ്ടര്‍ 16 ട്രയല്‍സില്‍ ഒരിക്കല്‍, അണ്ടര്‍ 19 ട്രയല്‍സില്‍ രണ്ട് തവണയും ബിഷ്ണോയ് തഴയപ്പെട്ടിരുന്നു.
എന്നാല്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ ബിഷ്ണോയിയുടെ പരിശീലകര്‍ അഭ്യര്‍ത്ഥിച്ചത് കൊണ്ട് മാത്രമാണ് രാജസ്ഥാന് ടീമില്‍ താരം ഇടംപിടിച്ചത്.
പിന്നീട് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അടക്കം ഉപേക്ഷിച്ച് രാജസ്ഥാന് റോയല്‍സിന്റെ നെറ്റ് ബൗളറാവുകയായിരുന്നു ബിഷ്ണോയ്. അതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
ഈ റിസ്കാണ് ഇന്ന് നേട്ടങ്ങളിലെത്താന്‍ ബിഷ്ണോയിയെ സഹായിച്ചത്. ഇന്ന് താരത്തിന് കോടികളുടെ ആസ്തിയുണ്ട്. ഇതിനെല്ലാം കാരണം ഐപിഎല്‍ കൂടിയാണ്. പഞ്ചാബിനും, ലഖ്നൗവിനും താരം മികവുറ്റ പ്രകടനമാണ് നടത്തിയത്.
1.8 മില്യണ്‍ യുഎസ് ഡോളറാണ് ബിഷ്ണോയിയുടെ ആസ്തി. 15 കോടിക്ക് മുകളില്‍ വരും ഈ തുക. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമാണ് ഇപ്പോള്‍ രവി ബിഷ്ണോയ്. നാല് കോടി രൂപ താരത്തിന് ലഖ്നൗവില്‍ നിന്ന് ലഭിക്കുന്നുണ്ട്. താരത്തിന് ജോധ്പൂരില്‍ കൊട്ടാരം പോലൊരു വീടും ഇപ്പോഴുണ്ട്. എന്നാല്‍ ഇതിന്റെ വില വ്യക്തമല്ല.
Read Also: കിടിലൻ റെക്കോർഡുകൾ; വീണ്ടും റെക്കോഡ് ബുക്കിൽ പേരെഴുതി ഹിറ്റ്മാനും ടീം ഇന്ത്യയും