കുറഞ്ഞ ചാഞ്ചാട്ടം പ്രകടിപ്പിക്കുകയും തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഇത്തരം ഓഹരികളുള്ള പോർട്ട്ഫോളിയോ തിരുത്തലിന്റെ സമയത്തും ബലമാണ്. 2023-ൽ കമ്പനികൾ നൽിയ വാർഷിക ലാഭവിഹിതം പരിശോധിച്ചാൽ കമ്പനികളുടെ ഡിവിഡന്റ് യീൽഡ് പല നിക്ഷേപ പലിശകളേക്കാളും മുകളിൽ നിൽക്കുന്നത് കാണാം. മികച്ച ഡിവിഡന്റ് യീൽഡ് പുലർത്തുന്ന കമ്പനികൾ നോക്കാം.
വേദാന്ത ലിമിറ്റഡ്
2023ൽ നാല് തവണകളായി വേദാന്ത പ്രതിയോഹരി 62.50 രൂപയാണ് ലാഭവിഹിതമായി നൽകിയത്. 2023 ഫെബ്രുവരി 3-ന് ആദ്യമായി ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 12.50 രൂപ നിരക്കിൽ എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു. ഏപ്രിൽ ആറിന് 20.50 രൂപയും മേയ് 30 തിന് 18.50 രൂപയും ഡിസംബർ 27 ന് 11 രൂപയും ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ന്റെ തുടക്കത്തിൽ ഏകദേശം 316 രൂപയിലായിരുന്നു വേദാന്ത ഓഹരികൾ ട്രേഡ് ചെയ്തിരുന്നത്. ഇത് അനുസരിച്ച് 2023-ൽ വേദാന്തയുടെ ഡിവിഡന്റ് യീൽഡ് ഏകദേശം 19.80 ശതമാനമാണ്.
ആർഇസി
കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ അഥവാ ആർഇസി. 2023 ൽ നാല് തവണകളായി കമ്പനി 14.10 രൂപ ലാഭവിഹിതം നൽകി. ഫെബ്രുവരി 9-ന് ഒരു ഓഹരി ഇടക്കാല ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്ത ഓഹരി 3.25 രൂപ ലാഭവിഹിതം നൽകി.ജൂലായ് 14 ന് 4.35 രൂപയും ഓഗസ്റ്റ് 14 ന് 3 രൂപയും ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റായി. നവംബർ 11 ന് ഇടക്കാല ലാഭവിഹിതമായി 3.50 രൂപ നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ആരംഭിക്കുമ്പോൾ 120.50 രൂപയിൽ ലഭ്യമായിരുന്നു ഓഹരിയാണ് ആർഇസി. ഈ വിലയിൽ ഏകദേശം 11.70 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീൽഡ്. 2023 ൽ 250 ശതമാനം റിട്ടേൺ നൽകിയ ഓഹരി കൂടിയാണിത്.
ഇന്ത്യൻ ഓയിൽ
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2023-ൽ രണ്ട് തവണ എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തിട്ടുണ്ട്. മൊത്തം എട്ട് രൂപ പ്രതിയോഹരി ലാഭവിഹിതവും നൽകി. ജൂലായ് 28-ന് 3 രൂപ ലാഭവിഹിതം നൽകുന്നതിനും നവംബർ 10-ന് 5 രൂപ ലാഭവിഹിതം നൽകുന്നതിനും ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ന്റെ തുടക്കത്തിൽ 78 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഇത് പ്രകാരം 10.25 ശതമാനം ഡിവിഡന്റ് യീൽഡ് വരും. 2023ൽ ഇന്ത്യൻ ഓയിൽ ഓഹരികൾ 65 ശതമാനത്തിലധികം റിട്ടേണും നൽകി.
കോൾ ഇന്ത്യ
തുടർച്ചയായ ലാഭവിഹിതം നൽകുന്ന ഈ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ പ്രതിയോഹരി 24.50 രൂപയാണ് 2023ൽ ലാഭവിഹിതം നൽകിയത്. ഓഹരി മൂന്ന് തവണ എക്സ്-ഡിവിഡന്റ് മൂന്ന് തവണ ട്രേഡ് ചെയ്തു. ഫെബ്രുവരി 21 ന് എട്ട് രൂപ ലാഭവിഹിതത്തിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു, ഓഗസ്റ്റ് 18, നവംബർ 21 തീയതികളിൽ യഥാക്രമം 4 രൂപ, 15.25 രൂപ എന്നിങ്ങനെ ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023-ൽ 224.75 രൂപ നിലവാരത്തിൽ വ്യാപാരം ആരംഭിച്ച കോൾ ഇന്ത്യ ഓഹരി 376.20 നിലവാരത്തിലേക്ക് ഉയർന്നു. ഓഹരി ഉടമകൾക്ക് 65 ശതമാനത്തിലധികം റിട്ടേണും കോൾ ഇന്ത്യ ഓഹരികൾ നൽകി. 2023 ന്റെ തുടക്കത്തിലെ ഓഹരി വിലയായ 224.75 രൂപയിൽ കോൾ ഇന്ത്യയുടെ ഡിവിഡന്റ് യീൽഡ് 10.90 ശതമാനമാണ്.