പൊറോട്ട ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വീട്ടിൽ ഉണ്ടാക്കുന്ന പൊറോട്ട കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടാണ് ഇതിനോടുള്ള ഇഷ്ടം കൂടിയത്.
പൊറോട്ടകൾ തന്നെ പലവിധമുണ്ട്. കൊത്തുപൊറോട്ട, പൊരിച്ച പൊറോട്ട, ബൺ പൊറോട്ട എന്നിവ. ഇതിൽ ബൺ പൊറോട്ടയുടെ ടേസ്റ്റ് വ്യത്യസ്തമാണ്. മധുരയിൽ നിന്നെത്തിയ ഈ കൊച്ചു പൊറോട്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
.മൈദ – 4 കപ്പ്
.മുട്ട – 1
.പാല് – 2 ടേബിള്‍സ്പൂണ്‍
.പഞ്ചസാര – 1 ടീസ്പൂണ്‍
.വെള്ളം – 1 കപ്പ്
.ഉപ്പ് – ആവശ്യത്തിന്
Read Also: പാസ്ത കൊണ്ട് ഒരടിപൊളി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാലോ?
തയ്യാറാക്കുന്ന വിധം
.ഒരു ബൗളില്‍ മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.
.ഇതിലേക്കു മാവ് ചേര്‍ത്ത് യോജിപ്പിച്ചു കുഴച്ചു നല്ല സോഫ്റ്റാക്കി എടുക്കുക
.അല്പം എണ്ണ തടവി അഞ്ചു മണിക്കൂര്‍ അടച്ചു വയ്ക്കുക.
.പാന്‍ ചൂടാകാന്‍ വച്ചിട്ട് മാവില്‍ നിന്ന് വലിയ ഒരു ഉരുള എടുത്ത് എണ്ണ തടവി പരത്തിയെടുക്കുക.
.രണ്ടു അറ്റത്തു നിന്നും മടക്കി നടുക്കലേക്കു വെച്ച് ഉരുട്ടി എടുത്തു ഉള്ളിലേക്കു ഒരു ഭാഗം ടക്ക് ഇന്‍ ചെയ്തു ഉരുളുകള്‍ ആക്കി വെച്ച ശേഷം ഇവ ഓരോന്നും കൈ വെള്ള കൊണ്ട് ഒന്ന് അമര്‍ത്തി പരത്തുക.
.ഒരുപാട് പരത്തരുത്. കട്ടിക്ക് തന്നെ ഇരിക്കണം.
.ചൂടായ പാനില്‍ ഇവ എണ്ണ തൂവി തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക.