തിരുവല്ല: റോഡ് സുരക്ഷാവാരാചരണത്തോട് അനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ഫെഡറൽ ബാങ്കും സഹകരിച്ച് ആംബുലൻസ് ഡൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പത്തനംതിട്ട ആർ ടി ഒ കെ. അൻസാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ. റോണി ക്ലാസുകൾ നയിച്ചു.
വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആരംഭിച്ച “സ്പർശം” സൗജന്യ ചികിത്സാ പദ്ധതി ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ബിനോയ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അപകടം സംഭവിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ എത്തുന്നവർക്ക് അടുത്ത മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന “ഗുഡ് സമിരിറ്റൻ ഗോൾഡൻ ഹൗവർ” പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി ഇ ഒ ഫാദർ ജോസ് കല്ലുമാലിക്കൽ, ആശുപത്രി ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, പ്രിൻസിപ്പൽ ടോമി ഫിലിപ്പ്, ഡോ. മാത്യു പുളിക്കൻ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ ട്രീസ ജോസഫ് എന്നിവർ സംസാരിച്ചു.
Photo Caption: ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പത്തനംതിട്ട ആർ ടി ഒ കെ. അൻസാരി ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ മേധാവി ബിനോയ് അഗസ്റ്റിൻ, പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി ഇ ഒ ഫാ. ജോസ് കല്ലുമാലിക്കൽ, ആശുപത്രി ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, പ്രിൻസിപ്പൽ ടോമി ഫിലിപ്പ്, ഡോ. മാത്യു പുളിക്കൻ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ ട്രീസ ജോസഫ് എന്നിവർ സമീപം.