UGC NET Result: യുജിസി നെറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) യുജിസി നെറ്റ് ഫലം 2023 ഡിസംബർ  ഉടൻ പ്രസിദ്ധീകരിക്കും. യുജിസി നെറ്റ് ഡിസംബർ 2023 ഫലങ്ങൾ കാണുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://nta.ac.in, ugcnet.nta.ac.in എന്നിവ സന്ദർശിക്കാവുന്നതാണ്.

2024 ജനുവരി 17 ആണ്  ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഫലപ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 ഡിസംബർ 6 മുതൽ 2023 ഡിസംബർ 19 വരെ 9,45,918 ഉദ്യോഗാർത്ഥികൾക്കായി രാജ്യത്തുടനീളമുള്ള 292 നഗരങ്ങളിലായി 83 വിഷയങ്ങളിൽ യുജിസി നെറ്റ്  ഡിസംബർ 2023 നടത്തി.

താൽകാലിക ഉത്തരസൂചിക ജനുവരി 3-ന് പുറത്തിറങ്ങിയിരുന്നു. 2024 ജനുവരി 5-ന് ഒബ്ജക്ഷൻ വിൻഡോ ക്ലോസ് ചെയ്യുകയും ആർക്കിയോളജി  വിഷയത്തിന്റെ ഉത്തരസൂചിക ജനുവരി 8-ന് പുറത്തിറക്കുകയും 2024 ജനുവരി 10-ന് ഒബ്ജക്ഷൻ വിൻഡോ കക്ലോസ് ചെയ്യുകയും ചെയ്തു. 

Latest News