തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി.ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യെന്ന് അനില്‍ പറഞ്ഞു. മുൻകാലങ്ങളെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ എൻഡിഎ വീണ്ടും ഭരണത്തിലെത്തും. ലോകത്തെ നയിക്കുന്ന വിശ്വഗുരുവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. മോദിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു കൂടിയ പാര്‍ട്ടികള്‍ ഒരേപോലെ വര്‍ഗീയവാദം പറയുന്നവരാണെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വര്‍ഷം മുൻപു തന്നെ പാര്‍ട്ടി ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോല്‍പ്പിക്കാൻ ചില പാര്‍ട്ടികള്‍ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ?
ഈ പാര്‍ട്ടികള്‍ എന്തിനു വേണ്ടി നിലനില്ക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. എല്ലാവരും ഒരേപോലെ വര്‍ഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വത്തിലുള്ളവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം”- അനില്‍ ആന്റണി പറഞ്ഞു.