കൊച്ചി : ഉദയംപേരൂർ ഏകചക്ര ബാറിലെ ജീവനക്കാർ ബാറിൽ മദ്യപിക്കാൻ വന്ന വായോധിക്കാനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച കേസിൽ പ്രീതികളായ മലപ്പുറം തിരൂർ വലിയകുലകര വീട്ടിൽ മോഹൻ മകൻ ഉദിത് മോഹൻ, മൂവാറ്റുപുഴ കാലുർക്കാട് പൈനാകാത്ത വീട്ടിൽ സിറിൽ ജോർജ് (30), തൃശൂർ അന്തിക്കടെ കളത്തിങ്ങൽ വീട്ടിൽ സുരേഷ് മകൻ സുനീഷ് (29),ഉദയംപേരൂർ പണ്ടാരിക്കൽ അപ്പു മകൻ സുരേഷ് (55) എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്തി എറണാകുളം പ്രിൻസിപ്പൽ അസി. സെഷൻ ജഡ്ജ് ശ്രീമതി രഹന രാജീവ് മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു.
പ്രതികൾ ഉദയംപേരൂർ ഏകചക്ര ബാറിലെ ജീവനക്കാരായി ജോലി നോക്കി വരവേ ബാറിൽ മദ്യപിക്കാൻ വന്ന വയോധികനെ അസഭ്യം പറയുകയും വലിച്ചിഴച്ച് ബാറിനു പുറത്താക്കുന്നത് കണ്ട് ചോദ്യം ചെയ്ത് മുകേഷ് സൂര്യ എന്നിവരെ പ്രതികൾ മർദിച്ച അവശരാക്കി. മുകേഷിന്റെ തലയിൽ സരമായ പരിക്ക് പറ്റി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി.
ഉദയംപേരൂർ സ്റ്റേഷൻ S. I. പ്രസന്നജിത്, എം. പി.ബാലൻ എന്നിവർ ക്രൈം നമ്പർ 409/22 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജി. മേരി ഹാജരായി.