തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കുശേഷം ഇനിയൊരു കമ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിലിരിക്കാൻ പാടില്ലെന്ന ആഗ്രഹവും പിണറായി വിജയനുണ്ട്. ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത് അദ്ദേഹത്തിന്റെ വാശിയായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.