ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കർഷക തൊഴിലാളി സംഘടനകൾ. ഫെബ്രുവരി 16നാണ് ബന്ദ്. കേന്ദ്രസർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണു സമരം.
സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂനിയനുമാണു സംയുക്ത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 26ന് റിപബ്ലിക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ പലതവണ കേന്ദ്ര സർക്കാരിനു മുന്നിൽ ഉയർത്തിയിരുന്നു. ഇതിലൊന്നും ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു