ഒരു യുവതി തന്റെ പിന്നാലെ നടന്ന് ചീത്തവിളിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് മുന്‍ പോണ് താരം മിയ ഖലീഫ. ട്വിറ്ററിലൂടെയാണ് താരം തനിക്ക് നേരിട്ട അധിക്ഷേപത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്.
ഇസ്രയേല്‍- ഹമാസ് വിഷയത്തിലെ മിയ ഖലീഫയുടെ നിലപാടാണ് ചീത്തവിളിക്ക് കാരണമായത്.
ഇസ്രയേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ താരം ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ഹമാസിനെ സ്വാതന്ത്ര്യ സമര പോരാളികള്‍ എന്നാണ് വിശേഷിച്ചത്. ഇതിന്റെ പേരില്‍ താരം രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
The Zionists are losing the plot. She followed me through the lobby calling me slurs and didn’t stop the entire time she was waiting for her UberPool at the Antique Jewelry Fair. She’s a vendor- something she made abundantly clear so I guess this is what her business stands for: pic.twitter.com/8Bvw5yYEYJ
— Mia K. (@miakhalifa) January 15, 2024
പിന്നാലെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്. അപരിചിതയായ ഒരു സ്ത്രീ ലോബിയിലൂടെ തന്നെ പിന്തുടരുകയും ചീത്തവിളിക്കുകയും ചെയ്തു എന്നാണ് മിയ ഖലീഫ കുറിച്ചത്.
സയണിസ്റ്റുകള്‍ക്ക് ഗൂഢാലോചന നഷ്ടപ്പെടുന്നു. അവള് എന്നെ ചീത്ത വിളിച്ച് ലോബിയിലൂടെ പിന്തുടര്ന്നു, ആന്റിക് ജ്വല്ലറി ഫെയറില്‍ അവളുടെ ഊബര്പൂളിനായി കാത്തിരുന്ന മുഴുവന്‍ സമയവും അവര്‍ അത് തുടര്‍ന്നു.
Read Also: ‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 2 വയസ്സ്’: മകളുടെ പിറന്നാൾ ആഘോഷമാക്കി നിക്കും പ്രിയങ്കയും
അവര്‍ വില്‍പ്പനക്കാരിയോ മറ്റോ ആണ്, വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്, അതിനാല്‍ അവളുടെ ബിസിനസ്സ് എന്താണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ ഊഹിക്കുന്നു. എന്ന കുറിപ്പിലാണ് മിയ ഖലീഫ വിഡിയോ പോസ്റ്റ് ചെയ്തത്.
ജൂത മത വിശ്വാസിയാണ് താനെന്ന് യുവതി പറയുന്നതും വിഡിയോയില്‍ കാണാം. യുവതിയോടൊപ്പം ഒരു ആണ്‍കുട്ടിയുമുണ്ട്.
അമ്മയേക്കുറിച്ച് നിനക്ക് അഭിമാനമുണ്ടോ എന്ന് മിയ ഖനീഫ ആ കുട്ടിയോട് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. നിരവധി പേരാണ് മിയയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.