ഇന്ത്യയിലുള്ള വിദേശ ക്രിപ്റ്റോകറൻസി എക്സ്സ്ചേഞ്ചുകളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇന്ത്യയിലെ ഒമ്പത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ URL-കൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന
ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (FIU)ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒമ്പത് വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചതിനാണ് നോട്ടീസ് അയച്ചത്.
ഈ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ URL-കൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ച ഒമ്പത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിൽ Binance, Huobi, Kraken, Gate.io, Kucoin, Bitstamp, MEXC Global, Bittrex, Bitfenex എന്നിവ ഉൾപ്പെടുന്നു.
നിക്ഷേപകർ എന്തുചെയ്യും?
ഇന്ത്യയിലുള്ള വിദേശ ക്രിപ്റ്റോ എക്സ് ചേഞ്ചുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാർ ആസ്തികൾ FIU ൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഇന്ത്യൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലേക്ക് മാറ്റുന്നതാണ് ഉചിതം. രാജ്യാന്തര ട്രേഡിങ്ങ് പ്ലാറ്റുഫോമുകളിലേക്ക് ക്രിപ്റ്റോ ആസ്തികൾ മാറ്റുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നമ്മുടെ വോലറ്റിലുള്ള ക്രിപ്റ്റോ കറൻസികൾ വിറ്റൊഴിയുന്നതും ഒരു സാധ്യതയാണ്.
വിലക്കിന് കാരണം
ക്രിപ്റ്റോ വ്യവസായത്തിന് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വിദേശ ക്രിപ്റ്റോകറൻസി എക്സ് ചേഞ്ചുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ക്രിപ്റ്റോ കറൻസി എക്സ് ചേഞ്ചുകൾ വഴി വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും ഇവയെ നിരോധിക്കാൻ കാരണമായി.
നിരോധിക്കാത്ത ഇന്ത്യൻ ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ
മുപ്പത്തിയൊന്നോളം ക്രിപ്റ്റോ എക്സ് ചേഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത് നിയമപരമായി പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം.
യുണോകോയിൻ
ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഇന്ത്യയിലെ ഏറ്റവും പഴയതും മുൻനിരയിലുള്ളതുമായ എക്‌സ്‌ചേഞ്ചുകളിലൊന്നാണ് യുണോകോയിൻ. സൈൻ അപ്പ് ചെയ്യുമ്പോൾ സൗജന്യ ബിറ്റ്കോയിനുകൾക്കൊപ്പം ഈ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾക്ക് എൺപത് വ്യത്യസ്ത ഡിജിറ്റൽ കറൻസികളിൽ ട്രേഡ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ ഇടപാട് ഫീസിന്റെ 15% റഫർ ചെയ്യാനും നേടാനും കഴിയും.
വസീർ എക്സ്
അറുപത് ലക്ഷത്തിലധികം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന എക്‌സ്‌ചേഞ്ചുകളിലൊന്നാണ് WazirX. ആൻഡ്രോയിഡ്, വെബ്, ഐഒഎസ്, വിൻഡോസ് ആപ്ലിക്കേഷനുകളിൽ ഉടനീളം ലഭ്യമായ തുടക്കക്കാർക്ക് അനുയോജ്യമായ ഇന്റർഫേസും വിപുലമായ ട്രേഡിങ് ചാർട്ടുകളും ഇതിൽ ലഭ്യമാണ്.
സെബ് പേ
നിഷ്‌ക്രിയ ക്രിപ്‌റ്റോ ഹോൾഡിങുകളുടെ പലിശ വരുമാനത്തിനായി ക്രിപ്‌റ്റോ നിക്ഷേപകർക്കിടയിൽ അറിയപ്പെടുന്ന ഒരു എക്‌സ്‌ചേഞ്ചാണ് ZebPay. നിലവിൽ, 50 ലക്ഷത്തോളം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള 100-ലധികം ക്രിപ്റ്റോ നാണയങ്ങൾ ഇതിൽ വ്യാപാരം നടത്താം.
കോയിൻ ഡി സി എക്സ് read more വീട്ടിലെത്ര പണം സൂക്ഷിക്കാം: ആദായനികുതി നിയമം എന്താണ്?
ഇന്ത്യയിലെ ഏറ്റവും സുതാര്യവും സുരക്ഷിതവുമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് CoinDCX. ബയോമെട്രിക്‌സ് പോലുള്ള ഓട്ടോമേറ്റഡ് സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകളിലൂടെ നടത്തുന്ന നിരവധി സുരക്ഷാ പരിശോധനകൾ ഉപയോഗിച്ച് ഓൺബോർഡിങ് പ്രക്രിയ സുരക്ഷിതമായി നടപ്പിലാക്കുന്നു. ഉപയോക്താക്കൾക്ക് വോലറ്റുകളും വാഗ്ദാനം ചെയ്യുന്നു.
മൂഡ്രെക്സ്
ക്രിപ്‌റ്റോകറൻസി നിക്ഷേപം ദീർഘകാലത്തേക്കുള്ളതും അപകടസാധ്യത കുറഞ്ഞതുമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് 2018-ൽ Mudrex ആരംഭിച്ചത്. ഈ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ഇന്ത്യയിൽ FIU-ൽ രജിസ്റ്റർ ചെയ്യുന്ന ആദ്യകാല പ്ലാറ്റ്‌ഫോമാണ്. പ്ലാറ്റ്‌ഫോമിന് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
കോയിൻ സ്വിച്ച്
തുടക്കക്കാർക്കുള്ള മികച്ച ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നാണ് CoinSwitch. എളുപ്പമുള്ള ഉപയോക്തൃ ഇന്റർഫേസിലൂടെ 100-ലധികം ക്രിപ്‌റ്റോകറൻസികൾ 100 രൂപയിൽ താഴെ വിലയ്‌ക്ക് ട്രേഡ് ചെയ്യാൻ കോയിൻ സ്വിച്ച് ഉപയോക്താക്കളെ അനുവദിക്കുന്നു.