മറുപടി വേഗത്തില്‍ നല്‍കാന്‍ രേഖകള്‍ സൂക്ഷിച്ചുവയ്‌ക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്ക്:20 പരാതികള്‍ തീര്‍പ്പാക്കി

ആലപ്പുഴ: ജനങ്ങള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കാന്‍ കഴിയും വിധം ബന്ധപ്പെട്ട രേഖകള്‍ ക്രമപ്പെടുത്തി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവികളുടെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സമയബന്ധിതമായും കൃത്യമായും വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ പറഞ്ഞു.

സംസ്ഥാന വിവരാവകാശ കമ്മിഷ്ണര്‍ ഡോ.കെ.എന്‍. ദിലീപിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.24 പരാതികളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ലാന്‍ഡ് റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷനു മുമ്പാകെ കൂടുതലായി എത്തിയത്.