വൃശ്ചിക കാറ്റും, മഞ്ഞും കേരളത്തെയാകെ തണുപ്പിക്കുന്നുണ്ട്. മാറി വരുന്ന കാലാവസ്ഥകൾ ലോകത്തെയാകെ ബാധിക്കുന്നുണ്ട്. ഇന്ത്യയും തണുപ്പിന്റെ വക്കിലാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും തണുപ്പ് മൂടി തുടങ്ങി.
ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും അതിശൈത്യം രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ വെറലായി കൊണ്ടിരിക്കുന്നത് ഹിമാചല്‍ പ്രദേശിലെ ലഹൗള്‍ പ്രദേശത്തെ സിസു തടാകമാണ്. കൊടും തണുപ്പിൽ മൂടിയിരിക്കുന്നു സ്ഥിയാണിവിടെ. മഞ്ഞു കൂമ്പാരങ്ങൾ അവിടിവിടായി വെള്ള മലകൾ പോലെ നിൽക്കുന്നു
സമുദ്ര നിരപ്പില്‍ നിന്നും 12,000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിസു തടാകവും പരിസരവും മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ്. സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ മഞ്ഞ് കാഴ്ചകള്‍ക്ക് സമാനമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടത്തെ താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് തടാകത്തിലെ ജലത്തിന് മുകളില്‍ ഐസ് പാളി രൂപപ്പെട്ടത്. തടാകം തണുത്തുറഞ്ഞതോടെ ഈ പ്രദേശത്തിന്റെ രൂപം തന്നെ മാറി. ഇതോടെ നിരവധി സഞ്ചാരികളും ഇവിടേക്ക് എത്തി.
മറ്റ് ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിമാചലിലെ പല സ്ഥലങ്ങളിലും തെളിഞ്ഞ ആകാശമാണ് കാണപ്പെട്ടത്. ഇതോടെ നിരവധി സഞ്ചാരികളാണ് ശൈത്യകാലം ആസ്വദിക്കാനായി ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ഐസ് സ്കേറ്റിങ് ഉള്‍പ്പടെയുള്ള മത്സരങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്. കൂടുതൽ വായിക്കു..അപ്പാലാച്ചിയാനിലെ പ്രേതബാധ സത്യമോ കളവോ?
ചന്ദ്രയിലെ സിസു
അടല്‍ ടണല്‍ ഉദ്ഘാടനം ചെയ്തതോടെ വിനോദ സഞ്ചാരം ഉണര്‍ന്ന പ്രദേശങ്ങളിലൊന്നാണ് സിസു ഗ്രാമം. മണാലിയില്‍ നിന്നും നാല്‍പ്പത് കിലോമീറ്ററില്‍ താഴെയാണ് സിസുവിലേക്കുള്ള ദൂരം.
ലഹൗള്‍ താഴ്വരയിലാണ് സിസു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികളാണ് സിസു ഗ്രാമവാസികളില്‍ ഭൂരിപക്ഷവും. സിസുവില്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യങ്ങളുമുണ്ട്.