ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം. ഇരുവര്‍ക്കും എതിരായ അപകീര്‍ത്തി കേസ് സുപ്രിംകോടതി സ്റ്റേ ചെയ്തു.
നാലാഴ്ചത്തേക്കാണ് കേസ് കോടതി സ്റ്റേ ചെയ്തത്. ഗുജറാത്തിന് പുറത്തേക്ക് കേസ് മാറ്റണമെന്ന ഹരജിയിലാണ് നടപടി. ഇരുവരും നേരിട്ട് ഹാജരാകാനുള്ള സമ്മന്‍സ് റദ്ദാക്കുന്നത് നാലാഴ്ചക്കകം പരിഗണിക്കാനും സുപ്രിംകോടതി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചു.ഗുജറാത്ത് സര്‍വകലാശാലയാണ് ഇരുവര്‍ക്കും എതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു