മീൻ കറി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടയൊരു വിഭവമാണ്. പല തരത്തിലും, പല രുചിയിലും മീൻകറികൾ സുലഭമാണ്. ഇന്നിതാ ഉഗ്രനൊരു റെസിപ്പി
തയാറാക്കുന്ന വിധം
അയല / മത്തി – 1/4 കിലോ
കുരുമുളക് – 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
സവാള – 1 ചെറുത്
കറിവേപ്പില – 3 തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മല്ലിപൊടി – 1 1/2 ടേബിൾസ്പൂൺ
തക്കാളി – 1 ഇടത്തരം വലുപ്പമുള്ളത്
വാളൻ പുളി -ഒരു നാരങ്ങാവലുപ്പമുള്ള പുളി
വെള്ളം – 1 1/2 കപ്പ്
ഉപ്പ് – പാകത്തിന് read more കുടം പുളിയിട്ടു വറ്റിച്ച അടിപൊളി മീൻ പീര ഉണ്ടാക്കിയാലോ?
മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം. ഇനി ഒരു പാനിൽ കുരിമുളക് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. ശേഷം ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർക്കാം. ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേർക്കാം. കറിവേപ്പില, ഇഞ്ചിവെളുത്തുള്ളി പച്ചമുളക് ചേർക്കാം.
മഞ്ഞൾപൊടി, മല്ലിപ്പൊടി ചേർക്കാം. നേരത്തെ വേവിച്ച കുരുമുളക് അരച്ചെടുത്തത് ചേർക്കാം. തക്കാളി, പുളി പിഴിഞ്ഞത് ചേർക്കാം. പാകത്തിന് ഉപ്പും, പാകത്തിന് വെള്ളവും ചേർത്തുകൊടുക്കാം. ശേഷം മീൻ ചേർക്കാം.നന്നായി വേവിച്ചെടുക്കാം.ഒടുവിലായി കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർക്കാം. നല്ല നാടൻ രുചിയുള്ള മീൻ കറി തയാർ.