എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവായതു മുതല്‍ വിഡി സതീഷന് സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. വിഡി സതീശന് ക്രൂരമായ മനസ്സിനുടമയാണെന്നും കേരളത്തെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള പിന്തുണയോ സഹകരണമോ സഹായമോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
വിദേശത്തുനിന്നുള്ള സഹായം തടസ്സപ്പെടുത്താനും പ്രതിപക്ഷ നേതാവ് ശ്രമിച്ചു. സാലറി ചലഞ്ച് സര്‍ക്കുലര്‍ കത്തിച്ചു. കേരളം ദുരിതത്തില്‍ നിന്ന് കരകയറരുത് എന്ന് പ്രതിപക്ഷ നേതാവ് കരുതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാനുള്ളതാണ് കെ ഫോണ്‍. കെ ഫോണിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചത് അഴിമതിയുണ്ടെന്ന് പറഞ്ഞാണ്. കോടതി അഴിമതി എന്താണ് എന്നാണ് ചോദിച്ചു.സിഎജി റിപ്പോര്‍ട്ട് കിട്ടിയിട്ട് മറുപടി പറയാമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് കോടതി പറഞ്ഞുകോടതിയുടെ സമയമാണ് സതീശന് കളഞ്ഞത്.
കേന്ദ്രത്തിന്റെ അവഗണനയെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു.