ദുബായ് : ജി സി സി നൗഷാദ് അസോസിയേഷൻ യു എ ഇ പ്രവിശ്യ ദുബായ് മുഷ്രിഫ് പാർക്കിൽ വെച്ച് (നൗഷാദ് എന്ന് പേരുള്ളവരുടെ) കുടുബ സംഗമം നടത്തി.5 വർഷമായി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് നൗഷാദ് അസോസിയേഷൻ. നൂറോളം നൗഷാദ്മാരും അവരുടെ കുടുംബവുമുൾപ്പെടെ ഇരുന്നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ജി സി സി നൗഷാദ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ആലംകോട് ഉദ്ഘാടനം ചെയ്തു.യു എ ഇ പ്രവിശ്യ പ്രസിഡന്റ് നൗഷാദ് അത്തോളി അധ്യക്ഷത വഹിച്ചു.നൗഷാദ് അസോസിയേഷൻ സ്ഥാപകൻ നൗഷാദ് ആലവി, സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് പോബ്സൺ, മുഖ്യ രക്ഷാധികാരിയും സിനിമ നിർമാതാവുമായ നൗഷാദ് ആലത്തൂർ എന്നിവർ മുഖ്യാതികളായി.
ജി സി സി നൗഷാദ് അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഷാദ് തേവലക്കര, മുൻ ജി സി സി പ്രസിഡന്റ്മാരായ നൗഷാദ് ചാലിശ്ശേരി, നൗഷാദ് മാങ്ങോട്, യു എ ഇ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് പുല്ലൂർ, യു എ ഇ പ്രവിശ്യ ട്രഷറർ നൗഷാദ് തൂത എന്നിവർ സംസാരിച്ചു. 25 വർഷം പ്രവാസ ജിവിതം പൂർത്തിയാക്കിയ നൗഷാദ്മാരെ ആദരിക്കുകയും കുട്ടികൾക്കും മുതിര്‍ന്നവർക്കുമുള്ള വിനോദ പരിപാടികളും സംഘടിപ്പിച്ചു.
നൗഷാദ് അത്തോളി
+971 54 503 3501