മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന് വൻ തിരിച്ചടി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. മാലദ്വീപിന്റെ തലസ്ഥാനം മാലെയിലെ മേയർ തെരഞ്ഞെടുപ്പിൽ മൊയ്സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പരാജയപ്പെട്ടു.
ഇന്ത്യ അനുകൂല പാർടിയും മുൻ പ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്നതുമായ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ആദം അസിം ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.