ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് നാടകം അരങ്ങിലേക്ക് …….

മലയാളത്തിന്റെ മഹാസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ” എന്ന നോവലിന്റെ നാടകാവിഷ്കാരം ജനുവരി 21 – ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തിയേറ്ററിൽ അരങ്ങേറും. വൈക്കം മുഹമ്മദ് ബഷീറിന്റെ 116 -ാമത് ജന്മദിനത്തോടനു ബ്ബന്ധിച്ച് സഹ്യ ചരിറ്റബിൾ ട്രസ്റ്റാണ് നാടകാവതരണം സംഘടിപ്പിക്കുന്നത്.

​​​​​​ആർ എസ് മധു രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്യുന്നത് സുവചനാണ്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് വിജയ് കരുൺ സംഗീതം നൽകുന്നു. പശ്ചാത്തല സംഗീതമൊരുക്കുന്നത് അഞ്ചൽ വേണു. പന്തളം ബാലൻ, അരവിന്ദ്, ഗായത്രി, മീനാക്ഷി എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. രംഗപടം – ഷാരോൺ ഷിബിൻ, കോറിയോഗ്രാഫി – രുദ്ര എസ് ലാൽ, ദീപ സംവിധാനം – പ്രവീൺ തിരുമല, ഡിസൈൻസ് – സാബുകമൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

പ്രവീൺകുമാർ, അഖിൽ മോഹൻ, ഉളനാട് രാജു, ഷിജു കോരാണി, ജയലക്ഷ്മി, രുദ്ര എസ് ലാൽ, ശ്രുതി, കുമാരി ഉത്തര എന്നിവർ വേഷമിടുന്നു. ജനുവരി 21 – ന് രണ്ട് പ്രദർശനങ്ങളാണ് അരങ്ങേറുന്നത്. വൈകീട്ട് 4.30 നും രാത്രി 8.30 നും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ്സുകൾക്ക് 9074862135-ൽ വിളിക്കുക .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു