കുവൈത്ത്:പതിനൊന്ന് ദിവസത്തിനിടെ വിവിധ രാജ്യക്കാരായ 1470 പ്രവാസികളെ കുവൈത്ത് നാടുകടത്തി. റസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. നിയമലംഘകരെ പിടികൂടാന്‍ റെയ്ഡും പരിശോധനയും തുടരുകയാണ്.
റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തിയ 700 പേരെ പിടികൂടിയിട്ടുണ്ട്. നേരത്തെ പിടിയിലായ 1470 പേരെയാണ് നാടുകടത്തിയത്.
ആഭ്യന്തര മന്ത്രാലയം വിവിധ മേഖലകളില്‍ യോജിച്ച നടപടി സ്വീകരിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തിലെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുകയാണ്.
2023ല്‍ 42,850 പ്രവാസികളെയാണ് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയത്. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ നിരവധി പ്രവാസികളെ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടുമുണ്ട്.