സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി ഉണ്ടെന്ന് ലത്തീൻ സഭ. സർക്കാർ എല്ലാവർക്കുമായി നിലനിൽക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
എല്ലാവരുടെയും സർക്കാർ ആയി തോന്നുന്നില്ല. ലോക് സഭ തിരഞ്ഞെടുപ്പിൽ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സഭ തുടരും. രാജ്യത്ത് പലയിടങ്ങളിലും ക്രൈസ്തവർക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. കേന്ദ്ര സർക്കാർ ക്രിസ്ത്യാനികളുടെ പിന്തുണയ്ക്കായി പലവിധത്തിൽ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു