കോട്ടയം:കൊടും ചൂട് കേരളത്തിൽ ജലക്ഷാമം രൂക്ഷമാക്കുന്നതിനൊപ്പം ഗുരുതര ഭവിഷ്യത്തിനും ഇടയാക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ വ്യതിയാന പഠന വിഭാഗം റിപ്പോർട്ട്. ദേശീയ എക്കണോമിക് സർവേയിൽ താപനില വർദ്ധനവിന്റെ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിൽ നാലാംസ്ഥാനമാണ് കേരളത്തിന്.
ഇതിൽ മുൻഗണനാപട്ടികയിലാണ് കോട്ടയം. നൂറ് വർഷത്തിനുള്ളിൽ താപനിലയിൽ 1.67 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധന. പത്തു വർഷത്തിനുള്ളിൽ ശരാശരി ചൂട് 0.40 ഡിഗ്രി കൂടി.
കോട്ടയത്ത് ഇത് ഒരു ശതമാനം വരെയാണ്. ചൂട് കൂടിയതിനൊപ്പം മഴയിൽ കുറവും ഉണ്ടായി. ജൂൺ മുതൽ സെപ്തംബർ വരെ മൺസൂൺ കാലയളവിൽ 2049 മില്ലീമീറ്ററും ഒക്ടേോബർ മുതൽ ഡിസംബർ വരെ തുലാവർഷക്കാലത്ത് 450 മില്ലീമീറ്റർ മഴയുമാണ് ലഭിക്കേണ്ടത്. ഇത് യഥാക്രമം 2000 മില്ലമീറ്ററിലും, 400 മില്ലീമീറ്ററിലും താഴെയാണ് ലഭിച്ചത്.