സ്ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റാണെന്ന്ഷൈൻ ടോം ചാക്കോ. ധ്യാൻ ശ്രീനിവാസന് ശേഷം ഇന്റർവ്യൂ സ്റ്റാർ എന്ന ഇമേജ് ഉണ്ടാക്കിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പങ്കെടുത്ത പല അഭിമുഖങ്ങളിലെയും പ്രകടനവും സംസാരവുമൊക്കെയാണ് ഇങ്ങനൊരു പേര് വരാനുണ്ടായ കാരണം. സിനിമയുമായി യാതൊരു പാരമ്പര്യവുമില്ലാതെ നടനായി ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, പിന്നീട് ജൂനിയർ ആർട്ടിസ്റ്റായും ഒടുവിൽ നായകനായിട്ടും ഷൈൻ വളർന്നു.
മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച ഷൈൻ ഇന്ന് മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത നടനാണ്. ഇപ്പോഴിതാ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന സ്ത്രീധനത്തെ പറ്റി ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സ്ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റാണെന്ന് ഷൈൻ പറയുന്നു. ജീവനാംശവും സ്ത്രീധനം പോലത്തെ സംവിധാനം അല്ലേയെന്നും ഷൈൻ ചോദിക്കുന്നു. വിവേകാനന്ദൻ വൈറൽ ആണ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഫിൽമിബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം.
“സ്ത്രീധനം ഇഷ്ടമുള്ളവർ കൊടുക്കുക. ഇഷ്ടമില്ലാത്തവർ കൊടുക്കാതിരിക്കുക. ഡിവോഴ്സിൻറെ സമയത്ത് ഭാര്യമാർക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭർത്താവിന് കൊടുക്കുന്നു. ഡിവേഴ്സിൻറെ സമയത്ത് തിരിച്ചു കൊടുക്കുന്നു. ജീവനാംശം കോടതി തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേർപിരിയുമ്പോൾ ഭാര്യക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുന്നെയും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്സിൻറെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. രണ്ട് പേരും തുല്യരല്ലേ. ഒരാൾ വേർപിരിയുന്നു. എന്തിന് ഒരാൾക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാൻ ഒരാൾക്ക് ഒരാൾ എന്തിന് കാശ് കൊടുക്കണം. ചിലർ പറയും ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നതാണ് സ്ത്രീധനം എന്ന്. ചിലർ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. ജീവനാംശവും കൊടുക്കാൻ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോൾ കോടികൾ ഭാര്യയ്ക്ക് കൊടുത്തില്ലേ. അപ്പോൾ അതെന്താ സംഭവം”, എന്നാണ് ഷൈൻ പറയുന്നത്.
ഇന്നത്തെ കാലത്തെ വിവാഹത്തെ കുറിച്ചും ഷൈൻ സംസാരിച്ചു. “ഇപ്പോഴുള്ള പെൺകുട്ടികളും ആൺകുട്ടികളും പങ്കാളിയാകാൻ പോകുന്ന ആളെ കണ്ട് അറിഞ്ഞ് ഇടപഴകിയിട്ടൊക്കെ അവർ കല്യാണം കഴിക്കാൻ തയ്യാറാകൂ. പ്രത്യേകിച്ച് പെൺകുട്ടികൾ. ഒരു പരിചയവും ഇല്ലാത്ത ആൾക്കൊപ്പം ജീവിക്കുക, അല്ലെങ്കിൽ ആ വീട്ടിൽ പോയി ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ പൊരുത്തപ്പെടാൻ പറ്റണമെന്നില്ല”, എന്നായിരുന്നു ഷൈൻ പറഞ്ഞത്.
സിനിമ മാർക്കറ്റ് ചെയ്യുന്നത് പോലെ അഭിമുഖങ്ങൾ വൈറലാവാൻ വേണ്ടിയാണ് താനും അങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് താരം പറയുന്നത്. ശരിക്കും തന്റെ സ്വഭാവം അതുപോലെയൊന്നുമല്ല. പക്ഷേ സിനിമ കാണാൻ വേണ്ടിയാണ് ഇങ്ങനൊരു പ്രകടനത്തിലേക്ക് താനെത്തിയതെന്നാണ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നടൻ വ്യക്തമാക്കുന്നത്.
പൊതുവേ ഒന്നും മിണ്ടാതെ ഇരിക്കുന്ന റിസർവേഡ് ആയിട്ടുള്ള ആളായിരുന്നു ഞാൻ. ഇന്റർവ്യൂസ് കൊടുക്കാൻ തുടങ്ങിയ സമയത്ത് അധികം ആളുകളിലേക്ക് അത് എത്തുന്നുണ്ടായിരുന്നില്ല. പിന്നെ അത് രസകരമാക്കിയപ്പോൾ ആളുകൾ കാണാൻ തുടങ്ങി. ഓരോ ഇന്റർവ്യൂ കൊടുക്കുന്നതും അത് വേഗം ആളുകളിലേക്ക് എത്താൻ വേണ്ടിയാണ്. അപ്പോൾ ഇന്റർവ്യൂ എന്റർടെയിൻമെന്റ് ആക്കിയാലേ നടക്കുകയുള്ളുവെന്ന് തോന്നിയിട്ടാണ് താനങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് ഷൈൻ പറയുന്നത്.
സിനിമ മാർക്കറ്റ് ചെയ്യാൻ വേണ്ടിയാണ് ഇന്റർവ്യൂ കൊടുക്കുന്നത്. അത് ആളുകളിൽ എത്തിക്കാൻ രസകരമാക്കണം. ഇന്റർവ്യൂ രസകരമാക്കിയപ്പോൾ ആളുകൾ കണ്ട് തുടങ്ങി. പണ്ട് നമ്മൾ വരുന്ന സമയത്തെ ഇന്റർവ്യൂ എന്ന് പറയുന്നത് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് മാത്രമായിരുന്നു. പിന്നീട് അതിനെ കോൺവർസേഷൻ ആക്കിയപ്പോഴാണ് ആളുകൾക്ക് താൽപര്യം തോന്നി തുടങ്ങിയത്.
ആ സംഭാഷണം കുറച്ച് കൂടി രസകരമാക്കാൻ വേണ്ടിയാണ് അഭിമുഖങ്ങളിൽ ആക്ഷൻ കൂടി ചേർക്കുന്നത്. ബോധപൂർവ്വം കുറച്ച് മസാലയൊക്കെ ചേർത്തു. ഇത്രയധികം അഭിമുഖങ്ങൾ കൊടുക്കുമ്പോൾ വളരെ അച്ചടക്കത്തോടെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് ബോറടിക്കും. അതുകൊണ്ടാണ് അങ്ങനൊരു മാറ്റം വരുത്തിയത്. പിന്നെ അഭിമുഖം എടുക്കാൻ വരുന്ന കുട്ടികളും ഒരു ചിറ്റ് ചാറ്റ് ഷോ പോലെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ അഭിമുഖമായിട്ടല്ല. ഇപ്പോൾ എന്നെ കാണുന്ന പലരും ഇന്റർവ്യൂ ഒക്കെ കാണാറുണ്ട്. അത് നല്ല രസമാണെന്നാണ് പറയുന്നത്. ഇതോടെ ഇന്റർവ്യൂ മാത്രമല്ല പടങ്ങളും ഇടയ്ക്ക് കാണണമെന്നാണ് ഞാൻ അവരോട് പറഞ്ഞത് എന്നും താരം പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു