പട്ന: ബിഹാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പരിക്കേറ്റ 12കാരി ഗുരുതരാവസ്ഥയില്‍ പട്ന എയിംസില്‍ ചികിത്സയിലാണ്.
പട്ന ഹിന്ദുനി ബദര്‍ ഗ്രാമത്തില്‍ ചാണകം ശേഖരിക്കാൻ പോയ മഹാ ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളെ തിങ്കളാഴ്ചയാണ് കാണാതായത്. എട്ട് വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയിലും 12 വയസുള്ള പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിലും പിന്നീട് കണ്ടെത്തി. നടന്നത് കൂട്ടബലാത്സംഗമാണെന്ന് കുടുംബം ആരോപിക്കുമ്ബോഴും പ്രതി ഒരാള്‍ മാത്രമാണെന്ന് ആവര്‍ത്തിക്കുകയാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു