ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം ആകെ മാറിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾ ജനാധിപത്യത്തിൽ പ്രത്യക്ഷമായ മാറ്റങ്ങൾ കാണിക്കാതെ തന്നെ അടിത്തറ ഇളക്കാൻ ബഹു മിടുക്കരാണ്. അഭിസംബോധന ചെയ്യേണ്ട പ്രശ്‌നങ്ങളെ മറയ്ക്കാൻ വേണ്ടി വർണ്ണ ശബളമായ നയങ്ങൾ കെട്ടിപ്പടുക്കുക രാഷ്ട്രീയ ശീലമാണ്
ഇന്ത്യയുടെ ആരാധ്യനായ നേതാവ് നരേന്ദ്ര മോദിയുടെ നയ തത്രങ്ങൾ പരിശോധിക്കുക. ഇവയിലിലെല്ലാം ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ സാധാരണ ജനങ്ങളെ കൂടി ബന്ധപ്പെട്ടിരിക്കുന്നു.
മോദി വിദ്യാഭാസം നടത്തിയ സ്കൂളിൽ ഈ ഇടയ്ക്കു വിദ്യാർത്ഥികളെ വിസിറ്റിനു വേണ്ടി കൊണ്ട് വന്നു. ഇതിൽ കൂടി രാഷ്ട്രീയം വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്നത് മോദി പഠിച്ചയിടം വിശുദ്ധ സ്ഥലമാണെന്നും, ചരിത്ര പ്രധാന്യം ഉള്ളതാണെന്നതുമാണ്. ഇതിനൊപ്പം മൻ കി ബാത്ത് എന്ന പ്രോഗ്രാമിൽ 100 എപ്പിസോഡ് തികഞ്ഞപ്പോൾ കുട്ടികളിൽനിന്നും അതിന്റെ ഭാഗമായി 100 രൂപ കൈപറ്റി.
വിദ്യാർഥികളിലേക്ക് ഏത് തരം രാഷ്ട്രീയ ധാരണകളാണ് പരുവപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. മോദിക്ക് പ്രാധാന്യമുള്ള സ്കൂളുകളും, കോളേജുകളും വളർത്തിയെടുക്കുന്നത് മോദി തന്ത്രങ്ങൾ മാത്രമാണ്.
അദ്ദേഹത്തിന്റെ പേരിലുള്ള നമോ ഭാരത് ട്രെയിൻ മോദി തന്നെയാണ് ഉത്‌ഘാടനം നിർവഹിച്ചത്. ശേഷം രാഷ്ട്രീയ ചിഹ്നമായ താമരയുടെ പേരു തന്നെ നൽകി.അഹമ്മദാബാദിലെ സർദാർ പട്ടേലിന്റെ പേരിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം തന്റെ പേരിലേക്ക് മോദി പുനർനാമകരണം ചെയ്തു.
നോർത്ത് ഇന്ത്യയിലാകെ മോദിയുടെ സെൽഫി പോയിന്റുകൾ നിറഞ്ഞു. സർവകലാശാലകളിലും, വഴിയോരങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്.
മോദിയെ പ്രൊമോട്ട് ചെയ്യാൻ ഇതിൽ കവിഞ്ഞൊരു തന്ത്രം വേറെയില്ല 2023 ഒക്ടോബർ 22 ൽ ഡിഫൻസ് മിനിസ്ട്രി പുറത്തിറക്കിയ കത്തിൽ പറയുന്നത് “രാജ്യത്തുടനീളമുള്ള പൊതു സ്ഥലങ്ങളിൽ ആർമി, നേവി, എയർഫോഴ്സ്, മറ്റ് സൈനിക സംഘടനകൾ എന്നിവിടങ്ങളിൽ മോദിയുടെ ഫോട്ടോ ഉൾക്കൊള്ളുന്ന 822 ജിയോ ടാഗ് ചെയ്ത സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്നാണ്”. ഡിഫൻസ് ഡയറക്ട്രേറ്റിവിന്റെ നിർദ്ദേശ പ്രകാരം ഈ ഉത്തരവ് വളരെ വേഗം നടത്തണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്
അവസാനമായി മോദി അഭിസംബോധന ചെയ്ത സംയുക്ത കമാൻഡർമാരുടെ സമ്മേളനം നടന്നത് ഒരു സൈനിക ക്യാമ്പിലല്ല, ഭോപ്പാലിലെ കുശാഭൗ താക്കറെ സെന്ററിലാണ്. , അതിന്റെ ഗേറ്റിൽ മോദിയുടെ ചിത്രം ഉണ്ടായിരുന്നു.
2021-ലെ സമ്മേളനത്തിന്റെ ഒരു ഭാഗം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലാണ് നടന്നത്.
സൈന്യം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക് പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു.
ദൈവാരാധന
മോദിയെ ബി ജെ പി പാർട്ടി ദൈവത്തോട് ഉപമിച്ചാണ് വ്യാഖ്യാനിക്കുന്നത്. പാർലമെന്റിൽ, 2021 ൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബിജെപി അംഗങ്ങൾ 420 തവണ മോദിയെ പരാമർശിച്ചു. അഞ്ച് ആഴ്ചകൾക്ക് ശേഷം ഒരു ബിജെപി എംപി പാർലമെന്റിൽ മോദിയെ ദൈവത്തിന്റെ അവതാരമായി അവതരിപ്പിച്ചു
2022 ഒക്ടോബറിൽ യോഗി ആദിത്യനാഥ് സർക്കാരിലെ മന്ത്രി മോദിയെ ദൈവത്തിന്റെ അവതാരമാണെന്ന അഭിപ്രായം പങ്കു വച്ചു. പരമശിവനെപ്പോലെ, മോദി ‘ഇന്ത്യയുടെയും ലോകത്തെയും ജനപ്രിയവുമായ നേതാവാണ് മോദി എന്നാണ് , ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് പറഞ്ഞത്
മോദിയെ ദൈവമായി കാണുന്നവർക്ക് ഉറപ്പായും അദ്ദേഹത്തെ പ്രാർത്ഥിക്കാൻ ക്ഷേത്രങ്ങൾ വേണമല്ലോ. അങ്ങനെ കുറച്ചു ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്
• ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ശിവനോടൊപ്പം മോദിയെ ആരാധിച്ചിരുന്നതായി റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്
• ബി.ജെ.പി നേതാവ് പൂനെയിൽ ഒരു മോദി ക്ഷേത്രം പണിതു, അദ്ദേഹത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു കവിതയും അതിനോടൊപ്പം പ്രദർശിപ്പിച്ചിരുന്നു.
• ഉത്തർപ്രദേശിലെ മീററ്റിൽ 10 കോടി രൂപ ചെലവിൽ അഞ്ച് ഏക്കർ സ്ഥലത്ത് 100 അടി മോദി വിഗ്രഹമുള്ള ക്ഷേത്രം വരുന്നതായി റിപ്പോർട്ട് നിലനിക്കുന്നുണ്ട് .
• ജൻ ഔഷധി ഔട്ട്‌ലെറ്റുകളിലേതുപോലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ PM-GKAY റേഷൻ കടകളിൽ മോദിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്
ക്ഷേമപദ്ധതികൾ മോദി ബിൽഡപ്പിനുള്ള മറ്റൊരു ഉപാധിയാണ്. പിഎം ആവാസ് യോജനയും പിഎം കിസാൻ സ്കീമും പോലെ രണ്ട് ഡസനിലധികം സ്കീമുകളുടെ പേരുകളിൽ ‘പിഎം’ പ്രിഫിക്സ് ഉണ്ട്. PM SVANIdhi സ്കീം, PM SHRI സ്കീം, PM ഗ്രാം സഡക് യോജന, PM MITRA പാർക്ക്സ് സംരംഭം എന്നിവയാണ് മറ്റ് ഉദാഹരണങ്ങൾ.
മോദി ദൈവമാണോ അതോ സൂത്രശാലിയായ നേതാവോ?