ഹൂതികള്‍ക്കെതിരായ യുഎസിന്റെയും ബ്രിട്ടന്റെയും ആക്രമണങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മുൻ പോണ് താരമായ മിയ ഖലീഫക്ക് രൂക്ഷവിമര്‍ശനം. മിയ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് വിമര്‍ശനം. ‘ഒരു രാജ്യത്തിന്റെ അധികാര പരിധിയിലുള്ള കപ്പല്‍ പിടിച്ചെടുത്തിന് അവരെ ബോംബ് വര്‍ഷിക്കുന്നത് സങ്കല്‍പ്പിക്കുക’- എന്നായിരുന്നു മിയാ ഖലീഫയുടെ എക്സിലെ പോസ്റ്റ്. യെമനിലെ ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെക്കുറിച്ചായിരുന്നു മിയാ ഖലീഫയുടെ പോസ്റ്റ്.
എന്നാല്‍ മിയാ ഖലീഫ വസ്തുതാ വിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാപരമായി പരിശോധിച്ച കമ്മ്യൂണിറ്റി നോട്ട്സ് ചൂണ്ടിക്കാണിച്ചു. കപ്പലുകള്‍ അന്താരാഷ്ട്ര സമുദ്രത്തിലായിരിക്കുമ്പോഴാണ് ഹൂതികൾ പിടിച്ചെടുത്തതെന്നും ടെറിട്ടോറിയല്‍ കടല്‍ ബേസ്ലൈനില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ വ്യാപിപ്പിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റ് നോട്സ് വ്യക്തമാക്കി. അമേരിക്ക ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഭീകരസംഘത്തിന്റെ സൈനിക ക്യാമ്ബിനെതിരെ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും എക്സില്‍ നിരവധി പേര് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമുദ്രത്തില്‍ ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഇക്കാര്യമൊന്നും അറിയാതെയാണ് മിയയുടെ പോസ്റ്റെന്നും നിരവധി പേര് അഭിപ്രായപ്പെട്ടു.
2023 നവംബര്‍ 19 ന്, ഇസ്രായേലി ബന്ധമുണ്ടെന്ന് ആരോപിച്ച്, തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് തെക്കൻ ചെങ്കടലിലൂടെ സഞ്ചരിച്ചിരുന്ന ഗാലക്സി ലീഡര്‍ എന്ന ചരക്ക് കപ്പല്‍ ഹൂതി തീവ്രവാദികള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പ്രത്യാക്രമണം. ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസും ബ്രിട്ടനും ഒന്നിലധികം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച 28 സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയും 60 ലധികം ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്കി. ഇസ്രയേല്‍- പലസ്തീൻ സംഘര്‍ഷത്തില്‍ മിയ ഖലീഫ പലസ്തീന് പിന്തുണ നല്കി രംഗത്തെത്തിയിരുന്നു.