റിയാദ്:റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി കടുങ്ങല്ലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ചെയറുകൾ കൈമാറി.കെ.എം.സി.സി വാർഷിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ രോഗികൾക്കുള്ള വിശ്രമ ചെയറുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ കീഴിലാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ ബിനാനിപുരത്തേയും, പടിഞ്ഞാറെ കടുങ്ങല്ലൂരിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ചെയറുകൾ കൈമാറിയത്.
കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് വയലോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ മെഡിക്കൽ ഓഫീസർ ഡോ.സ്റ്റെഫിക്ക് ചെയറുകൾ കൈമാറി.ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ലാ മീഡിയ കൺവീനർ സിറാജ് ആലുവ കെ.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കളമശ്ശേരി മണ്ഡലം ജനറൽ ജനറൽ സെക്രട്ടറി പി.ഇ അബ്ദുൽ റഹീം സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ നന്ദിയും പറഞ്ഞു.റിയാദ് എറണാകുളം ജില്ല കെ.എം.സി.സി പ്രതിനിധി ഷെമീർ ചിറയം, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ ബീരാൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ സലീം, വൈസ് പ്രസിഡന്റ് കെ.എ ശുഹൈബ്, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് അനീഷാ ഷാജി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തംഗം ശാഹിന ബീരാൻ, മുസ് ലിം ലീഗ് കളമശ്ശേരി മണ്ഡലം നേതാക്കളായ വി.കെ അബ്ദുൽ അസീസ്, കെ.എം ജാഫർ, അഷ്റഫ് പാനായിക്കുളം, ലത്തീഫ് മണ്ണാറത്തറ, കടുങ്ങല്ലൂർ പഞ്ചായത്ത് മുസ് ലിം ലീഗ് നേതാക്കളായ നൗഷാദ്, അമീറലി, ടി.കെ.എം അഷ്റഫ്, റഷീദ് കങ്ങരപ്പടി, യൂത്ത് ലീഗ് നേതാക്കളായ റിയാസ് വട്ടേകുന്നം, ഷെരീഫ് കങ്ങരപ്പടി, കളമശേരി മെഡിക്കൽ കോളേജ് ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.