ജിദ്ദ:ജിദ്ദ- തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ സംയുക്ത കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. തിരുവിതാംകൂറിന്റെ സാംസ്കാരിക പൈതൃകം ഉൾക്കൊണ്ട് കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ നിർവഹിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികളായി അലി തേക്കുതോട് (പ്രസിഡന്റ്), നസീർ വാവക്കുഞ്ഞ്, ദിലീപ് താമരക്കുളം (രക്ഷാധികാരികൾ), നൂഹ് ബീമാപള്ളി (ഉപദേശക സമിതി ചെയർമാൻ), അനിൽ വിദ്യാധരൻ (ജന. സെക്രട്ടറി), നൗഷാദ് പൻമന (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മാജാ സാഹിബ്, റാഫി ബീമാപള്ളി, സിയാദ് അബ്ദുല്ല, ജോയിന്റ് സെക്രട്ടറിമാരായി ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി റഷീദ് ഓയൂർ (കലാ സാംസ്കാരികം), ഷറഫുദ്ദീൻ പത്തനംതിട്ട (കായികം), മസൂദ് ബാലരാമപുരം (ജീവകാരുണ്യം), നവാസ് ബീമാപള്ളി (ഉപദേശക സമിതി അംഗം), റാഫി ആലുവ (പി.ആർ.ഒ) എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകങ്ങൾ പ്രവാസികളിലും പുതു തലമുറകളിലും അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അവശ്യ ഘട്ടങ്ങളിൽ ഏറ്റവും അർഹരായവർക്ക് കൈത്താങ്ങാവുന്ന സഹായമെത്തിക്കുക എന്നിത്യാദി ജെ.ടി.എയുടെ സജീവ പ്രവർത്തനങ്ങൾ പൂർവാധികം ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാനും, പുതിയ അംഗങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയതായി തെരഞ്ഞെടുത്ത നേതൃത്വം അറിയിച്ചു.