ലോകോത്തര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് അമേരിക്കന്‍ ഭീമന്‍മാരായ ഫോര്‍ഡ്. ഒരു കാലത്ത് കാര്‍ ബിസിനസ് ഏറ്റെടുക്കാനുള്ള ചര്‍ച്ചക്കിടെ ടാറ്റ ഗ്രൂപ്പിനെയും ചെയര്‍മാന്‍ രത്തന്‍ ടാറ്റയെയും ഫോര്‍ഡ് മേലാളന്‍മാര്‍ അപമാനിച്ച് വിട്ടത് ആരും മറന്നിട്ടില്ല.
കാര്‍ ബിസിനസ് ഏറ്റെടുക്കുന്നത് ടാറ്റ ഗ്രൂപ്പിന് ഫോര്‍ഡ് ചെയ്യുന്ന ‘ഉപകാരം’ എന്ന നിലയിലായിരുന്നു ഫോര്‍ഡ് പ്രതിനിധികള്‍ അന്ന് ടാറ്റയോട് പ്രതികരിച്ചത്.
അന്ന് ഫോര്‍ഡുമായി ഇടപാട് വേണ്ടെന്ന് തീരുമാനിച്ച് രത്തന്‍ ടാറ്റ മടങ്ങി. എന്നാല്‍ കാലത്തിന്റെ കാവ്യനീതി പോലെ സാമ്പത്തികമാന്ദ്യകാലത്ത് പാപ്പരാകുന്ന ഘട്ടത്തില്‍ ഫോര്‍ഡിന്റെ പക്കലുണ്ടായിരുന്ന ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത് ശരിക്കും ‘ഉപകാരം’ ചെയ്തത് ടാറ്റയായിരുന്നു.
സിനിമാറ്റിക്കായ പല സംഭവങ്ങള്‍ക്കാണ് അക്കാലത്ത് ഓട്ടോ ഇന്‍ഡസ്ട്രി സാക്ഷ്യം വഹിച്ചത്. പിന്‍കാലത്ത് നഷ്ടം കുമിഞ്ഞ്കൂടിയതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറി ഫോര്‍ഡിന് വീണ്ടും സഹായത്തിനെത്തിയത് ടാറ്റയായിരുന്നു.
പല ജനപ്രിയ മോഡലുകള്‍ വില്‍പ്പനക്കുണ്ടായിരുന്നുവെങ്കിലും വില്‍പ്പനയില്‍ ഫോര്‍ഡ് പരാജയമായി. ഇതേസ്ഥിതി തുടര്‍ന്നാല്‍ വന്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് മനസിലാക്കിയാണ് ഫോര്‍ഡ് ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ വിട്ടത്.
രാജ്യത്ത് ഫോര്‍ഡിന് രണ്ട് പ്ലാന്റുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഗുജറാത്തിലും ഒന്ന് തമിഴ്‌നാട്ടിലും. പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ ഫോര്‍ഡ് ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിര്‍മാണ പ്ലാന്റ് വില്‍പ്പനക്ക് വെച്ചു. ഇവിടെയും ഫോര്‍ഡിന്റെ ആസ്തി വാങ്ങാനെത്തിയത് ടാറ്റയായിരുന്നു. ഏകദേശം 750 കോടി രൂപയ്ക്കാണ് ഈ പ്ലാന്റ് വാങ്ങിയതെന്നാണ് സൂചന. ഈ ഘട്ടത്തില്‍ ഒരു വര്‍ഷത്തോളമായി ഫാക്ടറിയില്‍ കാറുകള്‍ നിര്‍മിക്കാനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. ഒരുകാലത്ത് ഫോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാക്ടറി ഇതുവരെ ലക്ഷക്കണക്കിന് കാറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ടാറ്റ ഈ പ്ലാന്റില്‍ തങ്ങളുടെ കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇപ്പോള്‍ ഫോര്‍ഡിന്റെ മുന്‍ പ്ലാന്റില്‍ നിര്‍മിച്ച ആദ്യത്തെ ടാറ്റ കാര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കാര്‍ മോഡലായ നെക്സോണ്‍ ആണ് ഫോര്‍ഡ് പ്ലാന്റില്‍ നിര്‍മ്മിച്ച ആദ്യത്തെ ടാറ്റ കാര്‍ മോഡല്‍. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈററലാണ്. അമേരിക്കന്‍ കമ്പനിയുടെ പ്ലാന്റില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ കാര്‍ നിര്‍മിച്ചതിനൊപ്പം ഫോര്‍ഡും ടാറ്റയും തമ്മിലുള്ള ഭൂതകാലവും കൂടി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി.
കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഫോര്‍ഡില്‍ നിന്ന് ടാറ്റ സാനന്ദ് പ്ലാന്റ് ഏറ്റെടുത്തത്. ഏകദേശം 460 ഏക്കറിലായാണ് സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് പ്ലാന്റ് വ്യാപിച്ചുകിടക്കുന്നത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നിര്‍മിക്കാനാണ് ടാറ്റയുടെ പ്ലാന്‍.
ടാറ്റ നെക്‌സോണ്‍ ഇവിയുടെ നിര്‍മാണം പൂനെയില്‍ നിന്ന് സാനന്ദിലേക്ക് മാറ്റിയതായ അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇവിടെ നിന്ന് പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നത്.
നിര്‍മാണ ശേഷി ഏകദേശം 4.20 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനും സാധിക്കും. ആധുനികമായ നിരവധി സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്ന സാനന്ദ് പ്ലാന്റിന്റെ പ്രത്യേകതകളില്‍ ഒന്ന് കരുത്തുറ്റ സപ്ലൈ ചെയിനാണ്. നൂതന സാങ്കേതിവിദ്യയും ഓട്ടോമേഷനും വഴി സ്റ്റാമ്പിംഗ്, ബോഡി കണ്‍സ്ട്രക്ഷന്‍, പെയിന്റിംഗ്, ഫൈനല്‍ അസംബ്ലി എന്നിവ ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. നിലവില്‍ സാനന്ദ് പ്ലാന്റില്‍ 1000 പേരാണ് ജോലി ചെയ്യുന്നത്. പുതുതായി 1000 പേരെ കൂടി ഉടന്‍ നിയമിക്കാന്‍ ടാറ്റ മോട്ടോര്‍സിന് പ്ലാനുണ്ട്.
ഉല്‍പാദന ശേഷി ഉയര്‍ത്താന്‍ പോകുന്നതിനാല്‍ അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ പുതിയ ജീവനക്കാരെ നിയമിച്ചേക്കും. സുസ്ഥിരതയോടുള്ള ടാറ്റയുടെ പ്രതബന്ധതയുടെ തെളിവായിക്കൂടി മാറുകയാണ് ഈ പ്ലാന്റ്. പ്ലാന്റിന്റെ വൈദ്യുതി ആവശ്യകതകള്‍ നിറവേറ്റുന്നതിനായി മേല്‍ക്കൂരയില്‍ സോളാര്‍ റൂഫ് സ്ഥാപിക്കുകയാണ് ടാറ്റ.
ഈ വര്‍ഷം ഡിസംബറോടെ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് ഫാക്ടറിയുടെ റൂഫില്‍ സ്ഥാപിക്കാര്‍ പോകുന്നത്. read more ഒറ്റ ചാര്‍ജില്‍ 600 കി.മീ ഓടാം! സോണി-ഹോണ്ട കൂട്ടുകെട്ടില്‍ വരുന്ന ഇവി നിര്‍മാണത്തിന് റെഡി
ഏതായാലും ഫോര്‍ഡില്‍ നിന്ന് ടാറ്റ ഏറ്റെടുത്ത പ്ലാന്റില്‍ നിന്ന് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് അഭിമാനകരമാണ്. കമ്പനിക്ക് വേണ്ടി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയാണ് പ്ലാന്റ് ഏറ്റെടുത്തിരിക്കുന്നത്. അതായത് ഭാവിയില്‍ ടാറ്റയില്‍ നിന്നുള്ള ഇവികള്‍ ഇവിടെ നിന്നായിരിക്കും നിര്‍മിക്കും.
രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിന് പുതുഊര്‍ജമേകാന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളും പാത്രമാകുമെന്നുറപ്പാണ്. കമ്പനിയുടെ വരാന്‍ പോകുന്ന ഇലക്ട്രിക് കാറുകളും സാനന്ദ് പ്ലാന്റില്‍ നിന്നാകും നിര്‍മിക്കുക.