കല്പറ്റ : കാലംതെറ്റിപെയ്യുന്ന മഴയിൽ വിള നാശനഷ്ടം കൊണ്ട് ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകമോർച്ച ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
കാപ്പി പഴുത്തത് കൊഴിഞ്ഞുവീഴുകയാണ്. പറിച്ചത് ഉണക്കാൻ കഴിയാതെ പൂപ്പൽബാധിച്ച് ചീഞ്ഞുപോവുകയാണ്. കാലംതെറ്റി പൂക്കുന്നതുമൂലം അടുത്തവർഷത്തെ വിളവിനെക്കൂടി സാരമായി ബാധിക്കും.അടക്ക, കുരുമുളക് തുടങ്ങി എല്ലാകൃഷിയും നശിച്ചു.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ജോർജ്, കൂവണ വിജയൻ, പ്രമോദ് കടലി, ജി.കെ.മാധവൻ, സി.ബി. മനോജ് കുമാർ, കെ.എം. ബാഹുലേയൻ, കെ.ജി. ജയരാജൻ, വേണു എടക്കണ്ടി, എം. മധുസൂദനൻ, പി.പി. സന്തോഷ് ബാബു, പി.ഗോപാലകൃഷ്ണൻ, പി.എ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.