ഫാക്കല്‍റ്റി ഡെവലപ്‌മെന്റുമായി ഐഐഎം സമ്പല്‍പൂര്‍

കൊച്ചി: രാജ്യത്തെ മുന്‍നിര മാനേജുമെന്റ് സ്ഥാപനങ്ങളിലൊന്നായ ഐഐഎം സമ്പല്‍പൂര്‍ ഒഡീഷ കാര്‍ഷിക സാങ്കേതികവിദ്യാ സര്‍വകലാശാലയിലെ എക്‌സിക്യൂട്ടീവുകള്‍ക്കായി ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

കരിയറിന്റെ മധ്യനിരയിലുള്ള 36 പേരാണ് രണ്ടു പ്രത്യേക ബാച്ചുകളായുള്ള ഈ പരിപാടിയില്‍ പങ്കെടുത്തത്.

മാനേജുമെന്റിലെ അടിസ്ഥാന തത്വങ്ങള്‍, വിവിധ പ്രവര്‍ത്തന രീതികള്‍, ഏറ്റവും മികച്ച ഗവേഷണ മാര്‍ഗങ്ങള്‍, ഈ രംഗത്തെ അത്യൂധുനീക പ്രവണതകള്‍ തുടങ്ങിയവ ഇവിടെ പ്രാധാന്യത്തോടെ പരിഗണിച്ചെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹദിയോ ജയ്‌സ്വാള്‍ പറഞ്ഞു.