ആലപ്പുഴ: ജില്ലയില്‍ സമഗ്ര പാലിയേറ്റീവ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ നേത്യത്വത്തില്‍ 500 പേരടങ്ങുന്ന പാലിയേറ്റീവ് വൊളണ്ടിയര്‍ സേന രൂപീകരിച്ച് പരിശീലനം ആരംഭിച്ചു. സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് പാലിയേറ്റീവ് സന്നദ്ധസേന രൂപീകരിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സന്നദ്ധ സേനാംഗങ്ങള്‍ക്കുള്ള അഞ്ചുദിവസത്തെ പരിശീലനം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ജില്ലയില്‍ 25,000-ല്‍ അധികം പാലിയേറ്റീവ് രോഗികളുണ്ടെന്നാണ് കണക്ക്. എല്ലാ പാലിയേറ്റീവ് രോഗികള്‍ക്കും ഡോക്ടറുടെ സേവനവും രോഗീപരിചരണവും ഉറപ്പ് വരുത്താന്‍ ഉതകുന്ന തരത്തിലാണ് സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ആസൂത്രണം.
ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി.പ്രിയ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ ഡോ. അനു വര്‍ഗ്ഗീസ് പാലിയേറ്റീവ് സന്ദേശം നല്കി. എച്ച്.ഡബ്ലു.സി ഡോ. കെ.എസ് അനീഷ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം നല്കി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. താഹ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആര്. റിയാസ്, പി. അഞ്ജു, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്.ദേവദാസ്, എന്‍.എച്ച്.എം ജില്ല കോ- ഓര്‍ഡിനേറ്റര്‍ ട്രീസ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.