ചെന്നൈ: പുതിയ തലമുറ അശ്ലീല വിഡിയോകളുടെ അടിമകളാണെന്ന് മദ്രാസ് ഹൈക്കോടതി. ശിക്ഷയല്ല അതിനു പരിഹാരമെന്നും കോടതി വ്യക്തമാക്കി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോ കണ്ട യുവാവിനെതിരായ കേസ് തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം.
”പഴയ തലമുറയ്ക്ക് മദ്യവും സിഗരറ്റും ലഹരിയായ പോലെ പുതിയ തലമുറയും യുവാക്കളും ഇപ്പോള്‍ അശ്ലീല വിഡിയോകളുടെ അടിമകളാണ്. ഇവരെ ശിക്ഷിക്കുന്നതിനു പകരം ഈ ആസക്തിയില്‍നിന്നു മോചിതരാകാൻ അവരെ സഹായിക്കുന്ന തരത്തില്‍ ഉപദേശിക്കാനുള്ള പക്വത സമൂഹം കാണിക്കണം.”-കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു. അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലെ വിവരങ്ങള്‍ അവതരിപ്പിച്ചായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
പഠനം പ്രകാരം പത്തില്‍ ഒൻപത് വിദ്യാര്‍ത്ഥികളും പോണ് വിഡിയോയുടെ അടിമകളാണെന്ന് ജഡ്ജി പറഞ്ഞു. ഇത് ഇവരുടെ മാനസികനിലയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും ജ. ആനന്ദ് വെങ്കടേഷ് അഭിപ്രായപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവിനെതിരെ അംബട്ടൂര്‍ പൊലീസ് കേസെടുത്തത്. വിഡിയോ കാണാൻ ഉപയോഗിച്ച മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, രണ്ട് കുട്ടികള്‍ പ്രായപൂര്‍ത്തിയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിഡിയോ സ്വന്തം സ്വകാര്യതയിലാണു യുവാവ് കണ്ടതെന്നു കോടതി പറഞ്ഞു. പോണ് വിഡിയോകള്‍ രഹസ്യമായി കാണുന്നതിന് ഐ.ടി നിയമത്തിലെ 14(1), 67ബി വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോണ് വിഡിയോയ്ക്ക് അടിമയാണെന്നും ഇതില്‍നിന്നു പുറത്തുവരാൻ ശ്രമിക്കുകയാണെന്നും യുവാവ് സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു