കൊച്ചി: ഓറിയോള്‍ അക്കാദമിയും കൊച്ചി ഫ്യൂച്ചറീസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ലേസര്‍ സര്‍ജറി പ്രോഗ്രാം കൊച്ചിയില്‍ നടന്നു. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍ രോഗങ്ങളുള്ള അഞ്ചിലേറെ രോഗികളില്‍ വിജയകരമായി ബയോ ലേസര്‍ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തിലേറെ സര്ജന്മാര്ക്കൊപ്പം ലോകത്തിലെ 40ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ സര്ജന്മാര് ഓണ്‍ലൈനായി പങ്കെടുത്തു.
പ്രോക്ടോളജി (പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍ രോഗങ്ങള്‍ സംബന്ധിച്ച മെഡിക്കല്‍ ശാഖ) ലേസര്‍ സര്‍ജറിയില്‍ ലോകപ്രശസ്ത പരിശീലകനും ഡല്‍ഹിയിലെ മാക്സ് ആശുപത്രി സര്‍ജറി മേധാവിയുമായ ഡോ. നീരജ് ഗോയല്‍, എറണാകുളം ലേക്ഷോര് ആശുപത്രി സര്‍ജറി വിഭാഗം മേധാവിയും കീ ഹോള്‍ ക്ലിനിക് മാനേജിംഗ് ഡയറക്ടറുമായ ഡോ. പദ്മകുമാര്‍, ഡോക്ടര്‍മാരായ ഡോ. മധുകര്‍ പൈ, ഡോ. റെന്സിന് എന്നിവരുടെ നേതൃത്വത്തിലാണ് ലേസര്‍ സര്‍ജറി പരിശീലന പ്രോഗ്രാം നടന്നത്. ആധുനിക മെഡിക്കല്‍ വിഭാഗത്തിലെ ഏറ്റവും നൂതനമായ പരിശീലന പരിപാടികള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി പങ്കെടുത്തതെന്ന് വിവിധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഓറിയോള്‍ അക്കാദമി സി.ഇ.ഒ പ്രവീണ്‍ നൈറ്റും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമല്‍ എ.കെയും ചേര്‍ന്ന് പരിശീലനാര്‍ത്ഥികള്‍ക്ക് ബയോ ലേസര്‍ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്തു. ഫ്യൂച്ചറീസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഷിയാസ്, ഓറിയോള്‍ അക്കാദമി സി.ഒ.ഒ നീലിമ ജോസഫ് എന്നിവരും പ്രോഗ്രാമില്പങ്കെടുത്തു