ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്റ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തില്‍ പുന്നപ്ര യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിശീലന പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധര്‍മ്മ ഭുവനചന്ദ്രന് അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സുലഭ ഷാജി, എന്‍.കെ. ബിജു മോന്, കില പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകന്യ, കില ഫാക്കല്‍റ്റി ആര്. റജിമോന്‍, യുണിസെഫ് കണ്‍സള്‍ട്ടന്റ് എം. മനീഷ്, പ്രോജക്റ്റ് അസോസിയേറ്റുമാരായ ദര്‍ശന രാധാകൃഷ്ണന്, എലിസബത്ത് മാത്യുസ്, ജെ. ഹേമചന്ദ്രന്, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, കില ലീഗല്‍ ഫാക്കല്‍റ്റി അഡ്വ. അരവിന്ദ്, എം.എസ്. രഞ്ജു, പഞ്ചായത്ത് സെക്രട്ടറി വി.എം. സജി തുടങ്ങിയവര്‍ പങ്കെടുത്തു.